ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിയുടെ സര്‍വേയുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി.
സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സാമൂഹ്യ ആഘാത പഠനം സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സുപ്രീം കോടതി വിമര്‍ശിച്ചു.
സര്‍വേയുമായി സര്‍ക്കാരിന് മുന്നോട്ടുപോകാം. സാമൂഹ്യ ആഘാതപഠനം നടത്തുന്നതില്‍ എന്താണ് തെറ്റ്, ഒരു പദ്ധതിയും തടസ്സപ്പെടുത്താനാകില്ലെന്നും ജസ്റ്റിസ് എം ആര് ഷാ പറഞ്ഞു.