Blog Post

Karanavars > News > latest news > ചെന്നിത്തലക്കെതിരെ വി ഡി സതീശന്‍

ചെന്നിത്തലക്കെതിരെ വി ഡി സതീശന്‍

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കെ സി വേണുഗോപാലിനെതിരെ ഒരു സംഘം പ്രവര്‍ത്തിക്കുന്നുവെന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ഇവര്‍ ശ്രമിക്കുന്നുവെന്നും പരസ്യ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

ഇക്കാര്യം അച്ചടക്ക സമിതി പരിശോധിക്കുമെന്നും അതില്‍ നടപടിയെടുക്കുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

പ്രമുഖ നേതാക്കള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടത്തുന്നത് ഈ സംഘമാണ്. ട്രോളുണ്ടാക്കാന്‍ ചെന്നിത്തല നിര്‍ദ്ദേശിച്ചുവെന്ന് വ്യാപിക്കുന്ന ഓഡിയോയെക്കുറിച്ച്‌ പലരും പറഞ്ഞു. എന്നാല്‍ താന്‍ അത് കണ്ടില്ലെന്ന് വി ഡി സതീശന്‍ പ്രതികരിച്ചു.

Leave a comment

Your email address will not be published. Required fields are marked *