Blog Post

Karanavars > News > Keralam > ഹോട്ടലുടമയുടെ കൊല: പ്രതികള്‍ പിടിയിലായത്​ മണിക്കൂറുകള്‍ക്കകം

ഹോട്ടലുടമയുടെ കൊല: പ്രതികള്‍ പിടിയിലായത്​ മണിക്കൂറുകള്‍ക്കകം

ക​ണ്ണൂ​ര്‍: ആ​യി​ക്ക​ര മ​ത്സ്യ മാ​ര്‍​ക്ക​റ്റി​ന​ടു​ത്ത് ഹോ​ട്ട​ലു​ട​മ ജ​സീ​റി​ന്‍റെ കൊ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്​ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം.

ക​ണ്ണൂ​ര്‍ സി​റ്റി പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ കേ​സി​ലെ ര​ണ്ട്​ പ്ര​തി​ക​ളെ​യും സം​ഭ​വം ന​ട​ന്ന്​ ഉ​ട​ന്‍ പി​ടി​കൂ​ടി​യ​ത്.

സ​മീ​പ​ത്തെ ക​ട​ക​ളി​ലെ​യ​ട​ക്കം സി.​സി.​ടി.​വി പ​രി​ശോ​ധി​ച്ച​പ്പോ​ള്‍, പ്ര​തി​ക​ള്‍ കൃ​ത്യം ന​ട​ത്തി​യ​തി​നു​ശേ​ഷം ഓ​ടി​ര​ക്ഷ​പ്പെ​ടു​ന്ന ദൃ​ശ്യം പൊ​ലീ​സി​ന്​ ല​ഭി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഉ​രു​വ​ച്ചാ​ല്‍ സ്വ​ദേ​ശി ഹ​നാ​ന്‍, ആ​ദി​ക​ട​ലാ​യി സ്വ​ദേ​ശി റ​ബീ​ഹ് എ​ന്നി​വ​രെ പി​ടി​കൂ​ടു​ന്ന​ത്​. തി​ങ്ക​ളാ​ഴ്ച അ​ര്‍​ധ​രാ​ത്രി 12.30ഓ​ടെ ആ​യി​ക്ക​ര മ​ത്സ്യ മാ​ര്‍​ക്ക​റ്റി​ന​ടു​ത്താ​യി​രു​ന്നു സം​ഭ​വം. പ്ര​തി​ക​ള്‍ സം​ഭ​വ​സ്ഥ​ല​ത്ത്​​ ബൈ​ക്കി​ലാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.

ഈ ​സ​മ​യ​ത്ത്​ ഇ​വി​ടെ​യെ​ത്തി​യ ജ​സീ​ര്‍ കാ​ര്‍ നി​ര്‍​ത്തി​യി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​തി​ക​ളു​മാ​യി പെ​ട്ടെ​ന്നു​ണ്ടാ​യ വാ​ക്കു​​ത​ര്‍​ക്ക​വും കൈ​യാ​ങ്ക​ളി​യു​മാ​ണ്​​ കൊ​ല​യി​ലേ​ക്ക്​ ന​യി​ച്ച​തെ​ന്ന്​ സി​റ്റി പൊ​ലീ​സ്​ മേ​ധാ​വി ആ​ര്‍. ഇ​ള​​ങ്കോ അ​റി​യി​ച്ചു. ഇ​തി​ല്‍ റ​ബീ​ഹ്​ ആ​യു​ധം​കൊ​ണ്ട്​​ ജ​സീ​റി​ന്‍റെ നെ​ഞ്ചി​ല്‍ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ​മ​ന​സ്സി​ലാ​യ​തെ​ന്ന്​​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

ഹ​നാ​ന്‍ മ​ര്‍​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പൊ​ലീ​സി​ന്​ ല​ഭി​ച്ച​താ​യി സൂ​ച​ന​യു​ണ്ട്. പ്ര​തി​ക​ള്‍ എ​ന്തി​ന് അ​ര്‍​ധ​രാ​ത്രി​യി​ല്‍ ആ​യു​ധ​വു​മാ​യി ഇ​വി​ടെ എ​ത്തി​യെ​ന്ന​ത് അ​ന്വേ​ഷി​ക്കും. പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്താ​ല്‍ മാ​ത്ര​മേ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കൂ​വെ​ന്നും ആ​ര്‍. ഇ​ള​​ങ്കോ പ​റ​ഞ്ഞു.

പ്ര​തി​ക​ള്‍​ക്ക്​ മ​റ്റ്​ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ണ്ടോ എ​ന്ന​തും കൊ​ല മ​ദ്യ​ല​ഹ​രി​യി​ലാ​ണോ എ​ന്ന കാ​ര്യ​വും അ​ന്വേ​ഷ​ണ​ത്തി​ലാ​ണെ​ന്ന്​ ക​മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. ജ​സീ​റി​ന്‍റെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ മ​ത്സ്യ മാ​ര്‍​ക്ക​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ഉ​ട​ന്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

സം​ഭ​വ​സ​മ​യ​ത്ത്​ ​കൂ​ടെ​യു​ണ്ടാ​യി​രു​ന്ന, ജ​സീ​റി​ന്‍റെ സു​ഹൃ​ത്ത്​ അ​ഭീ​ഷി​ന്‍റെ പ​രാ​തി​യി​ലാ​ണ്​ പൊ​ലീ​സ്​ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കേ​സി​ല്‍ പ്ര​തി​ക​ളാ​യ​വ​ര്‍ ല​ഹ​രി​ക്ക​ടി​മ​ക​ളാ​ണെ​ന്നാ​ണ്​ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ക്ഷേ​പം.

കൊ​ല​യി​ല്‍ കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്റാ​റ​ന്‍റ്​​ അ​സോ. ജി​ല്ല ക​മ്മി​റ്റി യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. ഹോ​ട്ട​ലു​കാ​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്നും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല അ​ധ്യ​ക്ഷ​ന്‍ കെ. ​അ​ച്യു​ത​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Leave a comment

Your email address will not be published. Required fields are marked *