Blog Post

Karanavars > News > Keralam > എസ്.എന്‍.ഡി.പി യോഗം തിരഞ്ഞെടുപ്പ്: പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി

എസ്.എന്‍.ഡി.പി യോഗം തിരഞ്ഞെടുപ്പ്: പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: എസ്.എന്‍.ഡി.പി യോഗം തിരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി. ഇനി യോഗത്തിലെ എല്ലാ അംഗങ്ങള്‍ക്കും വോട്ടവകാശം ലഭിക്കും.200 അംഗങ്ങള്‍ക്ക് ഒരു വോട്ട് എന്നതായിരുന്നു ഇതുവരെയുള്ള വ്യവസ്ഥ.

കേന്ദ്രസര്‍ക്കാര്‍ 1974ല്‍ നല്‍കിയ ഇളവും 1994ലെ ബൈലോ ഭേദഗതിയുമാണ് ഹൈക്കോടതി റദ്ദാക്കിയത്.

ഫെബ്രുവരിയില്‍ എസ്.എന്‍.ഡി.പി യോഗം തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് വിധി. വിധിയില്‍ ദുഃഖമുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. വിശദാംശങ്ങള്‍ അറിഞ്ഞശേഷം അനന്തര നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ജനാധിപത്യമില്ലാതെ സംഘടനയെ നടത്തികൊണ്ടുപോയിട്ട് ദുഃഖിച്ചിട്ട് കാര്യമില്ലെന്ന് യോഗം മുന്‍ പ്രസിഡന്റ് സി.കെ വിദ്യാസാഗര്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ബിജു രമേശും വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *