Blog Post

Karanavars > News > Keralam > പതിമൂന്നുകാരിയെ ബസിനുള്ളിൽ കണ്ടക്ടർ പീഡിപ്പിച്ചത് നിരവധി തവണ, അവസരം ഒരുക്കി നൽകിയത് ഡ്രൈവർ, പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

പതിമൂന്നുകാരിയെ ബസിനുള്ളിൽ കണ്ടക്ടർ പീഡിപ്പിച്ചത് നിരവധി തവണ, അവസരം ഒരുക്കി നൽകിയത് ഡ്രൈവർ, പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

പാലാ : പതിമൂന്നുകാരിയെ ബസ് കണ്ടക്ടറായ സംക്രാന്തി തുണ്ടിപ്പറമ്പിൽ അഫ്‌സൽ (32) മുൻപ് രണ്ട് തവണ കൂടി ബസിനുള്ളിൽ വച്ച് പീഡിപ്പിച്ചതായി മൊഴി. ഇന്നലെ അഫ്‌സലിനെയും, പീഡനത്തിന് ഒത്താശ ചെയ്ത ബസ് ഡ്രൈവർ എബിനെയും കൂട്ടി പാലാ സി.ഐ കെ.പി. ടോംസൺ തെളിവെടുക്കുന്നതിനിടെയാണ് ഇക്കാര്യം വെളിപ്പെട്ടത്.

കോട്ടയം മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിൽ ഡിസംബർ 17 നും 18 നുമാണ് പെൺകുട്ടി പീഡനത്തിനിരയായത്. പാലായിലെ സ്‌കൂളിലേക്ക് പെൺകുട്ടി പതിവായി വരികയും പോവുകയും ചെയ്തിരുന്നത് അഫ്‌സൽ കണ്ടക്ടറായുള്ള സ്വകാര്യ ബസിലായിരുന്നു. ഡിസംബർ 17 ന് പെൺകുട്ടി ഇറങ്ങേണ്ട സ്റ്റോപ്പിൽ ഇറക്കാതെ മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിലേക്ക് അഫ്‌സൽ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അന്നും ബസിന്റെ ഷട്ടറുകൾ അടച്ച് അഫ്‌സലിന് മറ്റു ജീവനക്കാർ സൗകര്യം ഒരുക്കിക്കൊടുത്തു. പിറ്റേന്നും പീഡനം ആവർത്തിച്ചു. ഇതിന് ശേഷം സ്റ്റാൻഡിലെ ഒരു കടയിൽ നിന്ന് ഇവർ ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ഇവിടെയെത്തിയും പൊലീസ് തെളിവെടുത്തു.

കഴിഞ്ഞ 15ാം തീയതി ഉച്ചയ്ക്ക് ഒരുമണിയോടെ കൊട്ടാരമറ്റം സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബസിൽ ഷട്ടർ താഴ്ത്തിയ ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനിടെയാണ് അഫ്‌സൽ പിടിയിലായത്.

Leave a comment

Your email address will not be published. Required fields are marked *