Blog Post

Karanavars > News > crime > ബലാത്സംഗക്കേസിൽ ഡോ. ജോൺസൺ കെ. വർഗീസിന് കുരുക്ക് മുറുകുന്നു; മുൻകൂർ ജാമ്യത്തെ ശക്തമായി എതിർക്കാൻ പൊലീസ്

ബലാത്സംഗക്കേസിൽ ഡോ. ജോൺസൺ കെ. വർഗീസിന് കുരുക്ക് മുറുകുന്നു; മുൻകൂർ ജാമ്യത്തെ ശക്തമായി എതിർക്കാൻ പൊലീസ്

യുവനടിയുടെ ബന്ധുവായ അൻപതുകാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ഒളിവിൽ കഴിയുന്ന ഡോ. ജോൺസൺ കെ. വർഗീസിന്റെ മുൻകൂർ ജാമ്യാപേക്ഷയെ കോടതിയിൽ ശക്തമായി എതിർക്കാൻ പൊലീസ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഡോക്ടർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഈ മാസം 17-ന് പരിഗണിക്കാനിരിക്കെയാണ് കേസിൽ നിർണ്ണായകമായ എതിർസത്യവാങ്മൂലം നൽകാൻ ഇൻഫോപാർക്ക് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ പുറത്തുവന്ന അന്വേഷണ വിവരങ്ങൾ പ്രകാരം പ്രതിയുടെ ഫോണിൽ നിന്നും പന്ത്രണ്ടോളം സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കൂടാതെ, ഡോക്ടർ ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയിലും മുൻപ് സഹപ്രവർത്തകയോട് മോശമായി പെരുമാറിയതിന് ഇയാൾക്കെതിരെ പരാതി ഉയരുകയും താക്കീത് നൽകുകയും ചെയ്തിരുന്നതായി ആശുപത്രി അധികൃതർ ഇന്നലെ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും തെളിവുകൾ നശിപ്പിക്കപ്പെടാൻ ഇടയാക്കുമെന്നും പൊലീസ് കോടതിയെ അറിയിക്കും. ഒക്ടോബർ 10-ന് ഇൻഫോപാർക്ക് പരിധിയിലുള്ള ഹോട്ടലിൽ വെച്ച് മദ്യം നൽകി പീഡിപ്പിച്ചുവെന്നാണ് അൻപതുകാരിയുടെ പരാതി.

എന്നാൽ, നടി അതുല്യ ചന്ദ്ര ഉൾപ്പെടുന്ന സംഘം തന്നെ കടവന്ത്രയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി നഗ്നനാക്കി മർദ്ദിച്ചെന്നും മൂന്ന് കോടി രൂപ ആവശ്യപ്പെട്ടെന്നും കാട്ടി ഡോ. ജോൺസൺ നവംബർ നാലിന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ ബന്ധു പീഡന പരാതിയുമായി രംഗത്തെത്തിയത്. താൻ നൽകിയ മർദ്ദനക്കേസിനെ പ്രതിരോധിക്കാൻ കെട്ടിച്ചമച്ചതാണ് ബലാത്സംഗ പരാതിയെന്നും പരാതിക്കാരിയുടെ കുടുംബ ഡോക്ടറാണ് താനെന്നുമാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ജോൺസൺ വാദിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *