സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 960 രൂപ കുറഞ്ഞ് 1,01,560 രൂപയായി. ഗ്രാമിന് 120 രൂപ കുറഞ്ഞ് 12,695 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെയും സ്വർണവിലയിൽ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. തുടർച്ചയായ ദിവസങ്ങളിലെ വിലയിടിവ് സ്വർണാഭരണങ്ങൾ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ആശ്വാസമാകുകയാണ്. മലയാളം ഗുഡ്റിട്ടേൺസിന്റെ കണക്കുകളിലാണ് വിലയിലെ മാറ്റം വ്യക്തമാകുന്നത്.
ഇന്നലെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,02,520 രൂപയായിരുന്നു വില. ഗ്രാമിന് 12,815 രൂപയും. ഇന്നലെ പവന് 1,600 രൂപയും ഗ്രാമിന് 200 രൂപയും കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പവന് വീണ്ടും 960 രൂപയുടെ കുറവ് രേഖപ്പെടുത്തിയത്. നവംബർ 11ന് പവന് 1,04,120 രൂപയായിരുന്ന സ്വർണവില രണ്ട് ദിവസത്തിനിടെ 2,560 രൂപയാണ് കുറഞ്ഞത്. 24 കാരറ്റ് സ്വർണത്തിനും ഇന്ന് വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 131 രൂപ കുറഞ്ഞ് 13,849 രൂപയായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,387 രൂപയാണ് ഇന്നത്തെ നിരക്ക്.
നവംബർ മാസത്തിന്റെ തുടക്കം മുതൽ സ്വർണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകളാണ് പ്രകടമാകുന്നത്. നവംബർ അഞ്ചിന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,07,080 രൂപയായിരുന്നു വില. എന്നാൽ ഇന്ന് നിരക്ക് 1,01,560 രൂപയിലെത്തി. ഇതോടെ എട്ട് ദിവസത്തിനിടെ പവന് 5,520 രൂപയുടെ കുറവാണുണ്ടായത്. നവംബർ ഒമ്പതിന് വിലയിൽ വർധന രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നാലെയുള്ള ദിവസങ്ങളിൽ വീണ്ടും താഴേക്ക് നീങ്ങുകയായിരുന്നു. രാജ്യാന്തര വിപണിയിലെ സ്വർണവില, ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം, ഇറക്കുമതി തീരുവ തുടങ്ങിയ ഘടകങ്ങളാണ് ആഭ്യന്തര സ്വർണവിലയെ സ്വാധീനിക്കുന്നത്.
അതേസമയം, സ്വർണാഭരണങ്ങൾ വാങ്ങുന്നവർ വിപണിവിലയ്ക്ക് പുറമെ പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും നൽകേണ്ടിവരും. അതിനാൽ സ്വർണത്തിന്റെ അടിസ്ഥാനവില കുറഞ്ഞാലും ആഭരണം വാങ്ങുമ്പോഴുള്ള അന്തിമ തുകയിൽ വ്യത്യാസമുണ്ടാകും. സ്വർണവിലയിലെ തുടർച്ചയായ ഇടിവ് വിവാഹാവശ്യങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് അനുകൂലമായ സാഹചര്യമാണൊരുക്കുന്നത്. എന്നാൽ രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വരുംദിവസങ്ങളിലും സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.