Blog Post

Karanavars > News > Election > രമ്യ ഹരിദാസിന്റെ കയ്യാങ്കളി വിവാദം തിരിച്ചടിയായി; അഞ്ചുതെങ്ങിൽ UDF-നെ വീഴ്ത്തി LDF അട്ടിമറി വിജയം

രമ്യ ഹരിദാസിന്റെ കയ്യാങ്കളി വിവാദം തിരിച്ചടിയായി; അഞ്ചുതെങ്ങിൽ UDF-നെ വീഴ്ത്തി LDF അട്ടിമറി വിജയം

കേരളത്തിൽ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നപ്പോൾ യുഡിഎഫിന് കനത്ത തിരിച്ചടി. കോൺഗ്രസ് നേതാവ് രമ്യ ഹരിദാസുമായുള്ള ബന്ധപ്പെട്ട കയ്യാങ്കളി വിവാദങ്ങളും പാളയത്തിലെ പടയും ചർച്ചയായ ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിനു കീഴിൽ യുഡിഎഫിന് നിർണായക സിറ്റിങ് സീറ്റുകൾ നഷ്ടമായി. ഇന്ന് പുറത്തുവന്ന ഉപതെരഞ്ഞെടുപ്പ് ഫലപ്രകാരം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷൻ എൽഡിഎഫ് പിടിച്ചെടുത്തു.

കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ച അഞ്ചുതെങ്ങ് ഡിവിഷനിൽ ഇത്തവണ എൽഡിഎഫ് സ്ഥാനാർഥി ബിജിമോൾ 395 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. മുൻപ് യുഡിഎഫ് വലിയ സ്വാധുതയുണ്ടാക്കിയ ഈ മണ്ഡലത്തിൽ എൽഡിഎഫ് നടത്തിയ അട്ടിമറി മുന്നണിക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ചിറയിൻകീഴ് മണ്ഡലത്തിന് കീഴിലുള്ള മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കൽ വാർഡും യുഡിഎഫിന് ഇതേ തുടർന്ന് നഷ്ടമായി. ഇവിടെ എൽഡിഎഫ് സ്ഥാനാർഥി രമ്യ തുളസിയാണ് വിജയം കൈവരിച്ചത്.

പ്രദേശിക തലത്തിൽ പാർട്ടിയിലുണ്ടായ അനൈക്യവും മുൻപ് വിവാദമായ കയ്യാങ്കളി സംഭവങ്ങളും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കെപിസിസി നേതൃത്വം നേരിട്ട് ഇടപെട്ട് പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും താഴേത്തട്ടിലുണ്ടായ വോട്ടർമാരുടെ അതൃപ്തിയാണ് തോൽവിക്ക് കാരLമായത്. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സിറ്റിങ് സീറ്റുകൾ എതിരാളികൾ പിടിച്ചെടുത്തത് കോൺഗ്രസ് ക്യാമ്പിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സംസ്ഥാനത്താകെ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഇത്തരത്തിലുള്ള അട്ടിമറികൾ രാഷ്ട്രീയ കേരളത്തിൽ വലിയ മാറ്റങ്ങൾക്ക് സൂചന നൽകുന്നുണ്ട്.

Leave a comment

Your email address will not be published. Required fields are marked *