Blog Post

Karanavars > News >

 പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെ വാഹനാപകടം; ആറന്മുള MLA അബിൻ വർക്കിക്ക് പരിക്ക്

പത്തനംതിട്ട ഓമല്ലൂരിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മടങ്ങവെ ഉണ്ടായ വാഹനാപകടത്തിൽ ആറന്മുള എം.എൽ.എ അബിൻ വർക്കിക്ക് പരിക്കേറ്റു. അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിലേക്ക് മറ്റൊരു വാഹനം ഇടിച്ചുകയറുകയായിരുന്നു. പത്തനംതിട്ട ഓമല്ലൂർ ഷട്ടർ മുക്കിന് സമീപം അർദ്ധരാത്രിയോടെയായിരുന്നു അപകടം സംഭവിച്ചത്. പ്രളയബാധിത മേഖലകളിലെ സജീവ പ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ കാര്യങ്ങൾക്കും ശേഷം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടയിലാണ് ഈ അപ്രതീക്ഷിത അപകടം ഉണ്ടായത്. എം.എൽ.എയുടെ കാറോടിച്ചിരുന്ന വിഷ്ണു, ഒപ്പമുണ്ടായിരുന്ന ജെറിൻ ആന്റണി, അരുൺ, കൂടാതെ മറ്റൊരു വാഹനത്തിലുണ്ടായിരുന്ന കോന്നി അതുമ്പുംകുളം സ്വദേശി സജി […]

Read More

ബി.എം. ജമാലിനെതിരെയുള്ള ഇവിഎം ഹാക്കിംഗ് തട്ടിപ്പ് ആരോപണം: സമഗ്ര അന്വേഷണം വേണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം) ഹാക്ക് ചെയ്ത് തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാം എന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന സംഭവത്തിൽ വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. കാസർകോട്ടെ കോൺഗ്രസ് നേതാവ് ബി.എം. ജമാലിനെതിരെ ഉയർന്ന ഗുരുതരമായ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തെത്തി. പാർട്ടി തലത്തിലുള്ള ചർച്ചകൾക്ക് അപ്പുറം ഇതൊരു തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമവും ക്രിമിനൽ കുറ്റകൃത്യവുമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ശേഷമാണ് ഈ തട്ടിപ്പ് അരങ്ങേറിയതെന്നാണ് വിവരം. […]

Read More

ആക്രമിക്കപ്പെട്ട നടിയെ യുഡിഎഫ് പ്രചാരണത്തിന് ഉപയോഗിക്കുന്നു: ഇ പി ജയരാജന്‍

തൃക്കാക്കര: ആക്രമിക്കപ്പെട്ട നടിയെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉപയോഗിക്കുന്നോ എന്ന് സംശയമുണ്ടെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.സ്വകാര്യ ചാനലിനോട് പ്രതകരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പുകളില്‍ എന്ത് വൃത്തികെട്ട രാഷ്ട്രീയം കളിക്കാനും യു ഡി എഫ് മടിക്കില്ല. ഇക്കാര്യം പരിശോധിക്കേണ്ടതാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ദിലീപുമായി അവിശുദ്ധ ബന്ധമുള്ളത് ആര്‍ക്കാണെന്ന് ജനത്തിന് അറിയാം. സര്‍ക്കാരിന് ഇക്കാര്യത്തില്‍ മറ്റ് ലക്ഷ്യങ്ങളില്ല. അതിജീവിതയ്ക്ക് കോടതിയെ സമീപിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഒരു വഴിവിട്ട ഇടപെടലും നടത്തിയിട്ടില്ല. […]

Read More

ആറു മാസത്തിനകം കോണ്‍ഗ്രസില്‍ അടിമുടി മാറ്റം; യു ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് രണ്ട് പേരുകള്‍, സുധാകരന് ടാര്‍ഗറ്റ് നല്‍കി ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: കെ സുധാകരനെ കെ പി സി സി അദ്ധ്യക്ഷനായി പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തില്‍ അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ആറ് മാസത്തിനകം പാര്‍ട്ടിയില്‍ സമ്ബൂര്‍ണ അഴിച്ചുപണി നടത്തണമെന്നാണ് സുധാകരന് എ ഐ സി സി നല്‍കിയിരിക്കുന്ന നിര്‍ദേശം. കെ പി സി സിയിലെ ജംബോ കമ്മിറ്റികളിലെല്ലാം അടിമുടി മാറ്റമുണ്ടാകും. പതിനാല് ഡി സി സികളുടെ തലപ്പത്തും മാറ്റം വരും. ജില്ലാ കമ്മിറ്റികളിലെ അംഗങ്ങളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാകും. ഭാരവാഹികള്‍ക്കെല്ലാം ടാര്‍ഗറ്റ് നല്‍കണമെന്നും അത് കൃത്യമായ ഇടവേളകളില്‍ […]

Read More

സെഞ്ച്വറി അടിക്കാനിറങ്ങി, ക്ലീന്‍ബൗള്‍ഡായി; ‘വന്‍തോല്‍വി’യായ നിരാശയില്‍ മുല്ലപ്പള്ളി

തിരുവനന്തപുരം: ‘സെഞ്ച്വറി’ അടിക്കാനിറങ്ങിയിട്ട് പൊരുതാന്‍ പോലുമാകാതെ കോണ്‍ഗ്രസും താനും ‘വന്‍തോല്‍വി’യായ നിരാശയില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശോകമൂകമായ ഇന്ദിരാഭവന്‍. വോട്ടെണ്ണുംമുമ്ബേ പരാജയം ഉറപ്പിച്ച കാഴ്ചകളും പ്രതികരണങ്ങളുമായിരുന്നു ഞായറാഴ്ച രാവിലെ മുതല്‍ കെപിസിസി ആസ്ഥാനത്ത്. വോട്ടെണ്ണല്‍ ആരംഭിക്കുമ്ബോള്‍ ഇന്ദിരാഭവനിലുണ്ടായിരുന്നത് ഏതാനും ജീവനക്കാരും ശൂരനാട് രാജശേഖരനും മാത്രം. പതിവ് ആളനക്കങ്ങളില്ല. ഫലം അറിയാന്‍ പ്രധാനഹാളിലെ ടിവി പോലും ഓണാക്കാന്‍ മെനക്കെട്ടില്ല. ഒമ്ബതരയോടെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഓഫീസിലെത്തി. പ്രചാരണ സമയത്ത് ‘‘യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്നും അതിശക്തമായ യുഡിഎഫ് അനുകൂല തരംഗമെന്നും’’ […]

Read More

ബി​ജെ​പി വോ‌​ട്ടു​ക​ള്‍ യു​ഡി​എ​ഫി​ന് മ​റി​ച്ചു​വെ​ന്ന് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി വോ‌​ട്ടു​ക​ള്‍ യു​ഡി​എ​ഫി​ന് മ​റി​ച്ചു​വെ​ന്ന വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍. കോ​ണ്‍​ഗ്ര​സി​ന് ക​ന​ത്ത തി​രി​ച്ച​ടി ഉ​ണ്ടാ​കും. ബി​ജെ​പി​യ്ക്ക് നി​ല​വി​ലെ സീ​റ്റ് പോ​ലും കി​ട്ടി​ല്ല. എ​ല്‍​ഡി​എ​ഫി​ന് തു​ട​ര്‍​ഭ​ര​ണം ഉ​റ​പ്പാ​ണെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു. സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞ​ത് സ​മു​ദാ​യം കേ​ള്‍​ക്കി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം തെ​ളി​യി​ക്കും. ക​ണ്ണൂ​രി​ല്‍ ന​ട​ന്ന​ത് രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​മ​ല്ലെ​ന്നും പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ള്‍ ആ​ണ് കാ​ര​ണ​മെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

കരുനാഗപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ അമ്മയ്ക്ക് നേരെ ഇടത് പ്രവർത്തകരുടെ മർദ്ദന ശ്രമം

കൊല്ലം : കരുനാഗപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി സിആർ മഹേഷിൻ്റ അമ്മയ്ക്ക് നേരെ മർദ്ദന ശ്രമം.

Read More

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കെ.മുരളീധരന്‍ മന്ത്രിയെന്ന് തരൂര്‍

തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കെ. മുരളീധരന്‍ മന്ത്രിയാവുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കേരളത്തില്‍ ബി.ജെ.പി വേണ്ടെന്ന താക്കീതായി നേമത്ത് മുരളീധരന്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 12 ദിവസം യു.ഡി.എഫ് നിര്‍ണായകമാണെന്ന് അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു. ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് നേമത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എല്ലാവര്‍ക്കും സ്വീകാര്യനായ നേതാവായ കെ .മുരളീധരന്‍ നേമംഎത്തുന്നത്. കേരള നിയമസഭയില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്കു കൈയിലുള്ള ഒരേയൊരു സീറ്റാണു നേമം. 2016ലെ തെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാല്‍ നേമത്തുനിന്ന് ജയിച്ച്‌ നിയമസഭയിലെത്തിയപ്പോള്‍ […]

Read More

പാലായില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കാന്‍ തയാറാണെന്ന് പി.സി. ജോര്‍ജ്

മാണി സി. കാപ്പന്‍ മുന്നണിയിലേക്ക് എത്തുന്നില്ലെങ്കില്‍ പാലായില്‍ താന്‍ യുഡിഎഫിന് വേണ്ടി മത്സരിക്കാന്‍ തയാറാണെന്ന് പി.സി. ജോര്‍ജ്. യുഡിഎഫിലേക്ക് വന്നാല്‍ മാന്യമായ പരിഗണന കിട്ടണം. പൂഞ്ഞാറിനു പുറമേ കാഞ്ഞിരപ്പള്ളിയോ പാലായോ കൂടി വേണം. മുന്നണി പ്രവേശനത്തില്‍ അന്തിമതീരുമാനം ഇന്നുണ്ടാകുമെന്ന് കരുതുന്നില്ലെന്നും ശുഭപ്രതീക്ഷയുണ്ടെന്നും പി.സി.ജോര്‍ജ് പറഞ്ഞു. അതേസമയം, പി.സി. ജോര്‍ജിനെ യുഡിഎഫില്‍ എടുക്കണമെന്ന ആവശ്യം മുന്നോട്ടുവച്ച്‌ കത്തോലിക്ക സഭ രംഗത്ത് എത്തി. ബിഷപ്പുമാര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടു. എന്നാല്‍ പി.സി. ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നതിനോട് ഒരു വിഭാഗം കോണ്‍ഗ്രസ് […]

Read More