Blog Post

Karanavars > News > ED > കോടികളുടെ ബാങ്ക് വായ്പാ തട്ടിപ്പ്; അറഫാ ഗോൾഡ് സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ്

കോടികളുടെ ബാങ്ക് വായ്പാ തട്ടിപ്പ്; അറഫാ ഗോൾഡ് സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ്

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സാമ്പത്തിക തട്ടിപ്പ് കേസിൽ അറഫാ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്ഥാപനങ്ങളിലും ഉടമയുടെ വസതിയിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കനത്ത റെയ്ഡ്. ഇന്ന് തിരുവനന്തപുരം കിഴക്കേകോട്ടയിലെ ജ്വല്ലറി ശാഖ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലും, കൊല്ലം ജില്ലയിലെ വിവിധ ഇടങ്ങളിലുമാണ് ഉദ്യോഗസ്ഥർ ഒരേസമയം പരിശോധന ശക്തമാക്കിയിരിക്കുന്നത്. സ്ഥാപന ഉടമയുടെ കൊല്ലത്തെ വസതിയിലും ഇ.ഡി സംഘം ഒരേസമയം പരിശോധന നടത്തിവരുന്നുണ്ട്.

കോടികളുടെ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഏജൻപിയുടെ ഈ നിർണായക നടപടി. കൊല്ലത്തെ യൂക്കോ ബാങ്ക് ശാഖയിൽ നിന്നും കോടിക്കണക്കിന് രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ വഞ്ചിച്ചു എന്നാണ് സ്ഥാപനത്തിനെതിരെയുള്ള പ്രധാന കേസ്. ഈ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തെ സി.ബി.ഐ കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) ഇ.ഡിയും കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ അന്വേഷണവും റെയ്ഡും വ്യാപിപ്പിച്ചിരിക്കുന്നത്.

യൂക്കോ ബാങ്കിൽ നിന്ന് മാത്രം കോടിക്കണക്കിന് രൂപയുടെ വായ്പാ തട്ടിപ്പാണ് സ്ഥാപനം നടത്തിയതെന്നാണ് ഇ.ഡിയുടെ പ്രാഥമിക വിലയിരുത്തൽ. സി.ബി.ഐ അന്വേഷണത്തിന് പിന്നാലെ ഇ.ഡി കൂടി രംഗത്തെത്തിയത് സ്ഥാപനത്തിന് കൂടുതൽ കുരുക്കായിരിക്കുകയാണ്. നിലവിൽ തിരുവനന്തപുരത്തും കൊല്ലത്തുമായി പുരോഗമിക്കുന്ന റെയ്ഡുകൾ പൂർത്തിയായാൽ മാത്രമേ തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ രേഖകളും വിവരങ്ങളും പുറത്തുവരൂ.

Leave a comment

Your email address will not be published. Required fields are marked *