Blog Post

Karanavars > News > crime > ലയണൽ മെസ്സിയുടെ പേരിലെ തട്ടിപ്പ്: പലിശയും പിഴയും ചേർത്ത് 56.32 കോടി അടയ്ക്കാൻ നോട്ടീസ്

ലയണൽ മെസ്സിയുടെ പേരിലെ തട്ടിപ്പ്: പലിശയും പിഴയും ചേർത്ത് 56.32 കോടി അടയ്ക്കാൻ നോട്ടീസ്

അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക സമാഹരണം നടത്തിയതുമായി ബന്ധപ്പെട്ട് നിർണ്ണായക നടപടി. ലയണൽ മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി (ആർ.ബി.സി) പിഴയും പലിശയും സഹിതം 56.32 കോടി രൂപ അടയ്ക്കണമെന്ന് ജിഎസ്ടി വകുപ്പ്. ഇന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ജിഎസ്ടി നിയമത്തിലെ സെക്ഷൻ 74(A) പ്രകാരമാണ് കമ്പനിക്ക് നോട്ടീസ് നൽകുന്നത്. കമ്പനി നൽകാനുള്ള നികുതി തുകയായ 25.78 കോടി രൂപയ്ക്ക് പുറമെ, ഇതേ തുക തുല്യമായ പിഴയായും നൽകേണ്ടതുണ്ട്. കൂടാതെ വെട്ടിച്ച ജിഎസ്ടിയുടെ 18 ശതമാനം പലിശയായി കണക്കാക്കിയ 4.76 കോടി രൂപയും ചേർത്താണ് മൊത്തം 56.32 കോടി രൂപയുടെ നോട്ടീസ്.

ലയണൽ മെസ്സിയുടെയും അർജന്റീന ടീമിന്റെയും സന്ദർശനവുമായി ബന്ധപ്പെട്ട് 2024 ഏപ്രിൽ മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ റിപ്പോർട്ടർ ചാനൽ 549.22 കോടി രൂപ സമാഹരിച്ചതായി ജിഎസ്ടി പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കണ്ടെത്തലിൽ വ്യക്തമായിരുന്നു. എന്നാൽ ഇതിൽ 102 കോടി രൂപ മാത്രമാണ് കമ്പനി ആദായനികുതി, ജിഎസ്ടി റിട്ടേണുകളിൽ വെളിപ്പെടുത്തിയിരുന്നത്. സമാഹരിച്ച തുകയിൽ 234.31 കോടി രൂപയുടെ സാമ്പത്തിക ഉറവിടം വ്യക്തമല്ലാത്തതിനെത്തുടർന്ന് കള്ളപ്പണം വെളുപ്പിക്കലോ വിദേശത്തേക്ക് പണം കടത്തലോ നടന്നിട്ടുണ്ടോ എന്ന സംശയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ED) ആദായനികുതി വകുപ്പിനും സമഗ്ര അന്വേഷണത്തിനായി റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. ഫുട്ബോൾ ആരാധകരെയും പൊതുജനങ്ങളെയും വഞ്ചിച്ചു നടത്തിയ ഈ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വരും ദിവസങ്ങളിൽ ഉണ്ടായേക്കും.

Leave a comment

Your email address will not be published. Required fields are marked *