Blog Post

Karanavars > News >

യൂട്യൂബ് ഗുരു, കരുത്തായി പപ്പ: ഹാമർ ത്രോയിൽ തങ്കത്തിളക്കവുമായി മോസസ്

കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ ഹാമർ ത്രോ വിഭാഗത്തിൽ വിജയക്കൊടി പാറിച്ച് കൊല്ലത്തിന്റെ മോസസ് ബിനു വർഗീസ് ശ്രദ്ധനേടുന്നു. പരിശീലിക്കാൻ കോച്ചോ സ്കൂളിൽ മതിയായ സൗകര്യങ്ങളോ ഇല്ലാതിരുന്ന പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് കൊല്ലം പതാരം എസ്.എം.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർത്ഥിയായ മോസസ് ഈ മിന്നുന്ന നേട്ടം സ്വന്തമാക്കിയത്. കോവിഡിന്റെ അടച്ചിടൽ കാലത്താണ് മോസസ് ഹാമർ ത്രോയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാങ്കേതികമായി ഏറെ പ്രയാസമേറിയ ഈ ഇനത്തിൽ ശരിയായ നിർദ്ദേശങ്ങൾ നൽകാൻ നാട്ടിൽ പരിശീലകരില്ലാതിരുന്നതോടെ യൂട്യൂബ് വീഡിയോകളായിരുന്നു മോസസിന്റെ […]

Read More

ബാക്‌സ്ട്രോക്കിൽ റെക്കോർഡ് തിരുത്തി സമർഥ്; നീന്തൽക്കുളത്തിൽ സ്വർണ്ണക്കൊയ്ത്ത്

സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ റെക്കോർഡ് പ്രകടനത്തോടെ സ്വർണ്ണനേട്ടം കൊയ്ത് എറണാകുളം താരം സമർഥ് പി. ജോഷി. ആവേശകരമായ മത്സരത്തിൽ ആൺകുട്ടികളുടെ 100 മീറ്റർ ബാക്‌സ്ട്രോക്കിലാണ് സമർഥ് പുതിയ സംസ്ഥാന റെക്കോർഡ് കുറിച്ചത്. ഇന്നലെ നടന്ന 100 മീറ്റർ ബാക്‌സ്ട്രോക്ക് ഫൈനലിൽ 1:00.17 മിനിറ്റിൽ ഫിനിഷ് ചെയ്താണ് സമർഥ് ചരിത്രനേട്ടം സ്വന്തമാക്കിയത്. മത്സരത്തിലുടനീളം മികച്ച മേധാവിത്വം പുലർത്തിയ ഈ യുവതാരം എതിരാളികൾക്ക് ഒരവസരവും നൽകാതെയാണ് ഫിനിഷിങ് ലൈൻ തൊട്ടത്. നേരത്തെയുണ്ടായിരുന്ന സംസ്ഥാന റെക്കോർഡ് സമയം തിരുത്തിക്കുറിച്ചുള്ള സമർഥിന്റെ ഈ […]

Read More

ഫ്രാൻസിൽ ത്രിവർണ്ണ പതാക പാറിക്കാൻ മലയാളി താരങ്ങൾ: സൈക്കിൾ പോളോയിൽ ചരിത്രമെഴുതാൻ ഇന്ത്യൻ സംഘം

ഫ്രാൻസിൽ നടക്കുന്ന അന്താരാഷ്ട്ര സൈക്കിൾ പോളോ മത്സരങ്ങളിൽ ഇന്ത്യയുടെ അഭിമാനമുയർത്താൻ മലയാളി താരങ്ങളുടെ കരുത്ത്. ഇന്ത്യൻ സൈക്കിൾ പോളോ ടീമിൽ ഇടംനേടിയ അഞ്ച് പ്രമുഖ താരങ്ങളും മലയാളികളാണെന്നത് കേരളത്തിനും രാജ്യത്തിനും ഒരുപോലെ അഭിമാനകരമായ നേട്ടമായി മാറിയിരിക്കുകയാണ്. ഫ്രാൻസിന്റെ മണ്ണിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക പാറിക്കാനും ലോകവേദിയിൽ സ്വർണം ലക്ഷ്യമിട്ടുമാണ് ഈ മലയാളി സംഘം കളത്തിലിറങ്ങുന്നത്. രാജ്യത്തിനായി പൊരുതാൻ തയ്യാറെടുക്കുന്ന ഈ സംഘത്തിലെ താരങ്ങളുടെ പേരുകളും കായിക ലോകത്തെ അവരുടെ അർപ്പണബോധവും ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. സൈക്കിൾ പോളോയിൽ […]

Read More

 പ്രണവി ഊർസ്‌ ചരിത്രത്തിലേക്ക്; ഗോള്‍ഫില്‍ ഇന്ത്യയ്ക്ക് ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം!

ഇന്ത്യന്‍ കായിക ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ എഴുതിച്ചേര്‍ക്കാവുന്ന അഭിമാന നിമിഷമാണിത്. ഏഷ്യന്‍ ഗെയിംസ് ഗോള്‍ഫില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് സ്വര്‍ണ മെഡല്‍‍ സമ്മാനിച്ചിരിക്കുകയാണ് മലയാളി വംശജയും പ്രമുഖ താരവുമായ പ്രണവി ഊർസ്‌. ഏഷ്യന്‍ ഗെയിംസില്‍ വനിതാ ഗോള്‍ഫില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന അതുല്യ നേട്ടമാണ് ഇന്ന് പ്രണവി സ്വന്തമാക്കിയത്. ജാപ്പനീസ് നഗരമായ നഗോയയില്‍ നടന്ന മത്സരങ്ങളില്‍ ഉടനീളം മികച്ച പ്രകടനം പുറത്തെടുത്താണ് താരം ഈ ചരിത്രനേട്ടത്തിലേക്ക് എത്തിയത്. ലീഡര്‍ബോര്‍ഡില്‍ 15 പോയിന്റുകള്‍ കുറിച്ചാണ് പ്രണവി ഒന്നാം […]

Read More

തൃശൂർ കായികമേളയിലെ അപകടം: കായിക വകുപ്പിന് നേരിട്ട് ബന്ധമില്ലെന്ന് മന്ത്രി ഒ.ജെ. ജനീഷ്

തൃശൂരിൽ സംസ്ഥാന സ്കൂൾ കായികമേളയോടനുബന്ധിച്ചുണ്ടായ നീന്തൽ മത്സരവേദി തകർന്നുവീണ സംഭവത്തിൽ കായിക വകുപ്പിന് നേരിട്ട് ബന്ധമില്ലെന്ന് കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് വ്യക്തമാക്കി. ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കായികമേളയുടെ സംഘാടനവും നടത്തിപ്പും പൂർണ്ണമായും വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയിലാണെന്നും, കായിക വകുപ്പിന് നിലവിൽ ആന്റി ഡോപ്പിങ് പരിശോധനകൾ നടത്താനുള്ള ചുമതല മാത്രമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരങ്ങൾ നടക്കുന്ന വേദിയുടെ സംഘാടക സമിതി ചെയർമാനായി പ്രവർത്തിച്ചത് ഡി.ഡി ഇൻചാർജ് ആണെന്നും മന്ത്രി വ്യക്തമാക്കി. അപകടത്തിന് […]

Read More

അഭിഷേക് ശർമ എസ്.ആർ.എച്ച് വിടുന്നുവോ? സൺറൈസേഴ്സ് ഹൈദരാബാദിൽ അസ്വാരസ്യങ്ങളെന്ന് റിപ്പോർട്ട്

ഐ.പി.എൽ അടുത്ത സീസണിന് മുന്നോടിയായി സൺറൈസേഴ്സ് ഹൈദരാബാദ് (SRH) ക്യാമ്പിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാകുന്നു. ടീമിന്റെ വിസ്ഫോടനാത്മക ഓപ്പണറായ അഭിഷേക് ശർമ ഫ്രാഞ്ചൈസി വിടാൻ ആലോചിക്കുന്നതായി ഇന്നലെ പുറത്തുവന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ടീം മാനേജ്‌മെന്റുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സൂചന. ഐ.പി.എൽ മത്സരങ്ങൾക്കിടയിൽ ടീമിന്റെ ക്യാപ്റ്റൻസി ചുമതല ഇഷാൻ കിഷന് നൽകിയതിൽ അഭിഷേക് ശർമയ്ക്ക് കടുത്ത അതൃപ്തിയുള്ളതായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. ദീർഘകാലമായി ഫ്രാഞ്ചൈസിക്കൊപ്പം തുടരുന്ന തനിക്ക് നായകനാകാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും, […]

Read More

പ്രൊഫഷണൽ റെസ്ലിങ് താരം ബെഞ്ചമിൻ സാറ്റർലി (പാക്) അന്തരിച്ചു

പ്രമുഖ പ്രൊഫഷണൽ റെസ്ലിങ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് എ.ഇ.ഡബ്ല്യു. (AEW) താരവും മുൻ ഡബ്ല്യു.ഡബ്ല്യു.ഇ. സൂപ്പർതാരവുമായ ബെഞ്ചമിൻ സാറ്റർലി അന്തരിച്ചു. അദ്ദേഹത്തിന് 40 വയസ്സായിരുന്നു. റിങ്ങിലെ മിന്നുന്ന പ്രകടനങ്ങൾ കൊണ്ടും ഹൈ-ഫ്ലയിങ് മൂവുകൾ കൊണ്ടും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് റെസ്ലിങ് ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് ബെഞ്ചമിൻ. ‘നെവിൽ’ എന്ന റിങ് നാമത്തിലൂടെയാണ് അദ്ദേഹം ഡബ്ല്യു.ഡബ്ല്യു.ഇ.-യിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഓൾ എലൈറ്റ് റെസ്ലിങ് (AEW) പ്രൊമോഷനൊപ്പം ചേർന്ന അദ്ദേഹം അവിടെയും നിരവധി റെക്കോർഡുകളും ചാമ്പ്യൻഷിപ്പുകളും സ്വന്തമാക്കിയിരുന്നു. കഴിഞ്ഞദിവസം ഷിക്കാഗോയിൽ […]

Read More

ഷൂട്ടിങ്ങിൽ ചരിത്രത്തുടർച്ച; വിദർശ വിനോദിന് ഏഷ്യൻ ഗെയിംസിൽ രണ്ടാം വെള്ളി മെഡൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി വീണ്ടും മലയാളി തിളക്കം. വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ടീം ഇനത്തിലാണ് കോഴിക്കോട്ടുകാരിയായ വിദർശ വിനോദ്  വെള്ളിക്കെട്ടിലണിഞ്ഞത്. ഗെയിംസിൽ താരത്തിന്റെ രണ്ടാമത്തെ മെഡൽ നേട്ടമാണിത്. തിലോത്തമ സെൻ, വിദർശ വിനോദ്, ആശി ചൗക്‌സി എന്നിവരടങ്ങിയ ഇന്ത്യൻ സംഘമാണ് മികച്ച പ്രകടനത്തിലൂടെ വെള്ളി മെഡൽ സ്വന്തമാക്കിയത്. ആകെ 1763 പോയിന്റാണ് ഇന്ത്യൻ ടീം നേടിയത്. ഗെയിംസ് റെക്കോർഡോടെ 1773 പോയിന്റ് നേടിയ ചൈന സ്വർണം സ്വന്തമാക്കിയപ്പോൾ, 1754 പോയിന്റുമായി കസഖ്സ്ഥാൻ വെങ്കലം […]

Read More

മെഡൽ ലക്ഷ്യം കണ്ടില്ല; മനു ഭാക്കറിന് വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ അഞ്ചാം സ്ഥാനം

അയ്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യയ്ക്ക് നിരാശ. ഇന്ന് നടന്ന ഫൈനൽ പോരാട്ടത്തിൽ ഇരട്ട ഒളിമ്പിക് മെഡൽ ജേതാവായ ഇന്ത്യൻ താരം മനു ഭാക്കർ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് പുറത്തായി. യോഗ്യതാ റൗണ്ടിൽ മൂന്നാം സ്ഥാനക്കാരായി ഫൈനലിൽ പ്രവേശിച്ച മനു ഭാക്കർ, മെഡൽ പോരാട്ടത്തിൽ 181.1 പോയന്റാണ് നേടിയത്. ഫൈനലിന്റെ തുടക്കത്തിൽ അൽപ്പം പിന്നിലായിപ്പോയ താരം പിന്നീട് മികച്ച ഷോട്ടുകളിലൂടെ തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും 18-ാം […]

Read More

സുസൂക്കി സൗഹൃദ ക്രിക്കറ്റ് മല്‍സരം : ഇന്ത്യക്കെതിരെ ജപ്പാനു  തോൽവി

ഇന്ത്യ-ജപ്പാൻ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ചരിത്രപ്രധാനമായ സുസൂക്കി കപ്പ് സൗഹൃദ ടി20 മത്സരത്തിൽ ഇന്ത്യക്കെതിരെ ജപ്പാനു പൊരുതിയ തോൽവി. ഇന്നലെ ജപ്പാനിലെ സാനോ ഇന്റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ആവേശകരമായ മത്സരത്തിൽ വെറും 2 റൺസിനാണ് ജാപ്പനീസ്‌ പട കീഴടങ്ങിയത്. മഴമൂലം 5 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 32 റൺസാണ് എടുത്തത്. ഇന്ത്യൻ നിരയിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർ 16 റൺസും, വിക്കറ്റ് […]

Read More