തിരുവനന്തപുരം: കെ സുരേന്ദ്രന് പാര്‍ലമെന്റില്‍ പോയി പരിചയമില്ലെന്നും പാല്‍ലമെന്റിന് മുന്നില്‍ പെരുമാറേണ്ടതെങ്ങനെയെന്നതിനെപ്പറ്റി അദ്ദേഹം പഠിപ്പിക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി.
സതീശര്‍ പരിഹസിച്ചു.
സില്‍വര്‍ ലൈനിനെതിരെ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ യുഡിഎഫ് എംപിമാരെ ഡല്‍ഹി പൊലീസ് തടഞ്ഞ വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് എംപിമാര്‍ കെ റെയിലിനെതിരായി വിജയ് ചൗക്കില്‍ പ്രതിഷധം നടത്തിയത് വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണെന്ന തരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരണം നടത്തിയിരുന്നു.
‘സാധാരണയായി പാര്‍ലമെന്റില്‍ അതീവ സുരക്ഷാ മേഖലയില്‍ പ്രകടനം അനുവദിക്കാറില്ല. അങ്ങനെയൊരു രീതിയെക്കുറിച്ചും കേട്ടിട്ടില്ല. ഡല്‍ഹി പൊലീസിന് ഈ പ്രതിഷേധത്തെ കുറിച്ചോ കെ റെയിലിനെ കുറിച്ചോ അറിയില്ല. ഗേറ്റ് ചാടിക്കടന്ന് കേരളത്തില്‍ കാണിക്കുന്നത് പോലെയൊന്നും പാര്‍ലമെന്റില്‍ നടക്കില്ല‘. കെ സുരേന്ദ്രന്‍ പറഞ്ഞു.