Blog Post

Karanavars > News > Keralam > കെ- റെയില്‍ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമമെന്ന് വി.ഡി. സതീശന്‍; പ്രഖ്യാപിച്ച പദ്ധതികള്‍ കടലാസില്‍ ഒതുങ്ങില്ലെന്ന് മുഖ്യമന്ത്രി

കെ- റെയില്‍ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമമെന്ന് വി.ഡി. സതീശന്‍; പ്രഖ്യാപിച്ച പദ്ധതികള്‍ കടലാസില്‍ ഒതുങ്ങില്ലെന്ന് മുഖ്യമന്ത്രി

കേരളം ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ജനകീയ സമരമാണ് കെറെയില്‍ വിരുദ്ധ സമരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

യു.ഡി.എഫ് കാര്യങ്ങള്‍ വിശദമായി പഠിച്ചതിന് ശേഷമാണ് പ്രതിഷേധത്തിനിറങ്ങിയിരിക്കുന്നത്. സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനാണ് ഭരണകൂടത്തിന്റെ ശ്രമമെങ്കില്‍ ബംഗാളിലെ സി.പി.എമ്മിന് സംഭവിച്ചത് കേരളത്തിലും സംഭവിക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

യു.ഡി.എഫ് ഭരിക്കുന്ന സമയത്ത് ഗെയിലിനെതിരെ സമരം ചെയ്തവരാണ് സി.പി.എം. ഭൂമിക്കടിയിലെ ബോംബാണ് ഗെയിലെന്ന് പറഞ്ഞ ഒരാള്‍ ഇന്ന് മന്ത്രിസഭയിലുണ്ട്. പ്രതിഷേധത്തിനിടെ കുഞ്ഞിന്റെ മുന്നിലിട്ട് അമ്മയെ വലിച്ചിഴച്ചപ്പോള്‍ എവിടെ പോയി ഇവിടുത്തെ വനിതാ കമ്മീഷനെന്നും ബാലാവകാശ കമ്മീഷനെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

അതേസമയം, പ്രതിഷേധങ്ങളെല്ലാം വികസനത്തിനെതിരാണെന്നും നാടിന്‍റെ പുരോഗതിക്ക് തടസം നില്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ബി.ജെ.പിയും സമാന നിലപാടാണ് സ്വീകരിക്കുന്നത്. എന്തെല്ലാം നടപ്പിലാക്കും എന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ നടപ്പാക്കും. പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസില്‍ ഒതുങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

Leave a comment

Your email address will not be published. Required fields are marked *