Blog Post

Karanavars > News > Keralam > സ്വപ്‌നയുടെ പ്രതികരണം വിശ്വാസത്തിലെടുക്കാനാകില്ല, ശിവശങ്കറിനെ പിന്തുണച്ച്‌ സിപിഎം

സ്വപ്‌നയുടെ പ്രതികരണം വിശ്വാസത്തിലെടുക്കാനാകില്ല, ശിവശങ്കറിനെ പിന്തുണച്ച്‌ സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അശ്വത്ഥാമാവ് വെറും ഒരു ആനഎന്ന ആത്മകഥയെ ന്യായീകരിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍.

അന്വേഷണ ഏജന്‍സികള്‍ക്കും മാദ്ധ്യമങ്ങള്‍ക്കും എതിരെ ശിവശങ്കര്‍ പറഞ്ഞത് ശരിയാണെന്നും ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രതിയാക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

അനുമതി ഇല്ലാതെ പുസ്തകമെഴുതിയത് ചട്ട ലംഘനമാണോയെന്ന് സര്‍ക്കാര്‍ പരിശോധിക്കട്ടെയെന്നും ആനത്തലവട്ടം ആനന്ദന്‍ പ്രതികരിച്ചു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ പ്രതികരണം വിശ്വാസത്തിലെടുക്കാനാകില്ലെന്നും ആനത്തലവട്ടം ആനന്ദന്‍ വ്യക്തമാക്കി.

വിവാദത്തെക്കുറിച്ച്‌ ആദ്യമായിട്ടാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ ഭാഗമായ നേതാവ് പ്രതികരിക്കുന്നത്. ശിവശങ്കറിന്റെ പുസ്തകത്തിലെ പരാമര്‍ശങ്ങളില്‍ പ്രകോപിതയായി സ്വപ്ന സുരേഷ് നടത്തിയ തുറന്നുപറച്ചില്‍ സര്‍ക്കാരിനാകെ തലവേദയായി മാറിയിരിക്കുകയാണ്. സ്വര്‍ണക്കടത്ത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ശിവശങ്കറിനറിയാമായിരുന്നെന്നായിരുന്നു സ്വപ്ന പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ നേരിട്ട് പ്രതിക്കൂട്ടില്‍ കയറ്റുന്നതായിരുന്നു വെളിപ്പെടുത്തല്‍.

Leave a comment

Your email address will not be published. Required fields are marked *