ലൈഫ് മിഷൻ കേസ്: സന്തോഷ് ഈപ്പനും സ്വപ്ന സുരേഷും അടക്കം 6 പേർക്കെതിരെ സിബിഐ കുറ്റപത്രം
രാഷ്ട്രീയ കേരളത്തിൽ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സിബിഐ ഔദ്യോഗികമായി ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് ആറ് പ്രതികൾക്കെതിരെയുള്ള കുറ്റപത്രം നൽകിയിരിക്കുന്നത്. യൂണിടാക് ബിൽഡേഴ്സ് എം.ഡി സന്തോഷ് ഈപ്പൻ ഒന്നാം പ്രതിയായ കേസിൽ, സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായർ എന്നിവരുൾപ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. 2018-ലെ മഹാപ്രളയത്തിൽ വീട് നഷ്ടപ്പെട്ട അർഹരായ ആളുകൾക്കായി തൃശൂർ വടക്കാഞ്ചേരിയിൽ ഫ്ലാറ്റുകളും ആരോഗ്യ കേന്ദ്രവും നിർമിക്കുന്നതിനായി യു.എ.ഇയുടെ സന്നദ്ധ […]