Blog Post

Karanavars > News > International > മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയില്‍ രാജ്യം വിട്ടാലും മടങ്ങി വരാം : യു.എ.ഇ

മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയില്‍ രാജ്യം വിട്ടാലും മടങ്ങി വരാം : യു.എ.ഇ

ദുബായ്: നിയന്ത്രണങ്ങളില്‍ ഇളവേര്‍പ്പെടുത്തി ദുബായ് . എല്ലാ വിദേശ രാജ്യക്കാര്‍ക്കും മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ നല്‍കാന്‍ യു... മന്ത്രിസഭയുടെ അംഗീകാരം. പുതിയ നിയമ പ്രകാരം ഇന്ത്യക്കാര്‍ അടക്കം എല്ലാ രാജ്യക്കാര്‍ക്കും ദീര്‍ഘകാല ടൂറിസ്റ്റ് വിസ ലഭിക്കും.

ഇതനുസരിച്ച്‌ ഒന്നിലേറെ തവണ രാജ്യം വിട്ടുപോയി തിരിച്ചുവരാനാവും. നിലവില്‍ 90 ദിവസംവരെ നീളുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകളാണ് യു. .. നല്‍കുന്നത്. ഇതുപ്രകാരം യു...യിലെത്തി കാലാവധി പൂര്‍ത്തിയാക്കാതെ തിരിച്ചുപോകുന്നവര്‍ക്ക് പിന്നീട് ആ വിസയില്‍ പ്രവേശനം അനുവദിക്കുന്നില്ല. എന്നാല്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയില്‍ രാജ്യം വിട്ടാലും മടങ്ങിവരാം എന്നതാണ് യുഎഇ അനുശാസിക്കുന്ന പുതിയ നിയമം .

യു...യെ സുപ്രധാന ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കുകയാണ് പുതിയ വിസ നടപടികളിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. അതെ സമയം ലോകത്ത് എവിടെയുമുള്ള ജോലി വീട്ടിലിരുന്ന് ഓണ്‍ലൈനായി ചെയ്യുന്നവര്‍ക്ക് യു... പ്രത്യേക വെര്‍ച്വല്‍ വിസയും അനുവദിക്കുന്നു. ഞായറാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ യു... വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പ്രത്യേക വെര്‍ച്വല്‍ വിസ പ്രൊഫഷണലുകള്‍ക്കായി പ്രഖ്യാപിച്ചത്.

Leave a comment

Your email address will not be published. Required fields are marked *