Blog Post

Karanavars > News >

ധീരതയ്ക്ക് യുഎഇ പ്രസിഡന്റിന്റെ ആദരം: ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന് ‘ഓർഡർ ഓഫ് സായിദ് ദി സെക്കൻഡ്’ ബഹുമതി

ആകാശച്ചുഴിയിൽ 178 ജീവനുകളുടെ കാവലാളായി മാറിയ ഇന്ത്യൻ വൈമാനികൻ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെയും ഫ്ലൈദുബായ് ജീവനക്കാരെയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് നേരിട്ട് ആദരിച്ചു. കോക്പിറ്റിലുണ്ടായ അപ്രതീക്ഷിത ആക്രമണ ശ്രമത്തെ ആത്മധൈര്യം കൊണ്ട് നേരിട്ട സംഘത്തിന് യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ ‘ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് സായിദ് ദി സെക്കൻഡ്’ പുരസ്‌കാരം സമ്മാനിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് […]

Read More

യുഎഇ പാസ്‌പോർട്ട് കരുത്തിൽ ലോകത്ത് ഒന്നാമത് ; 182 രാജ്യങ്ങളിലേക്ക് വിസാരഹിത പ്രവേശനാനുമതി

ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ഒന്നാം സ്ഥാനം നിലനിർത്തി. പുതിയ യാത്രാ സൂചിക പ്രകാരം 182 രാജ്യങ്ങളിലേക്ക് വിസരഹിതമോ അല്ലെങ്കിൽ ഓൺ-റൈവൽ വിസയോടുകൂടിയോ പ്രവേശനം നേടാൻ യുഎഇ പൗരന്മാർക്ക് സാധിക്കുമെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ആർട്ടൺ ക്യാപിറ്റലിന്റെ പാസ്‌പോർട്ട് സൂചികയിലാണ് യുഎഇയുടെ ഈ ചരിത്ര നേട്ടം. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, ആഗോളതലത്തിൽ സഞ്ചാരികൾക്ക് ലഭിക്കുന്ന സ്വീകാര്യതയിലും യാത്രാ സ്വാതന്ത്ര്യത്തിലുമാണ് യുഎഇ ഈ നേട്ടം കൈവരിച്ചത്. […]

Read More

ഫ്ലൈദുബായ് വിമാന ആക്രമണം: കോക്പിറ്റിൽ നടന്നത് ഭീകരപ്രവർത്തനമെന്ന് സ്ഥിരീകരിച്ച് യുഎഇ

ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിന്റെ കോക്പിറ്റിൽ നടന്നത് ഭീകരപ്രവർത്തനമാണെന്ന് യുഎഇ ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിമാനത്തിലെ സഹപൈലറ്റ് നടത്തിയ അതിക്രമം ആസൂത്രിതമായ ഭീകരപ്രവർത്തനമാണെന്ന് യുഎഇ ഫെഡറൽ പ്രോസിക്യൂട്ടർ ഡോ. ഹമദ് സൈഫ് അൽ ഷംസിയാണ് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 174-ലധികം യാത്രക്കാരുമായി പുറപ്പെട്ട ഫ്ലൈദുബായ് FZ1073 ബോയിങ് വിമാനത്തിൽ ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. യാത്രാമധ്യേ കോക്പിറ്റിൽ വെച്ച് സഹപൈലറ്റ് പ്രധാന പൈലറ്റായ ഇന്ത്യക്കാരനായ സ്മിത് മച്ചാറിനെ ആക്രമിച്ച് […]

Read More

യുഎഇയിൽ ഇറാൻ വിമാന സർവീസുകൾ പൂർണ്ണമായി നിരോധിച്ചു; മജീദ് അഖ്‌വാൻ ചർച്ചകൾ തുടരുന്നു

ഇറാൻ വ്യോമയാന മേഖലയ്ക്ക് മേൽ അമേരിക്ക കർശന ഉപരോധം കടുപ്പിച്ചതിന് പിന്നാലെ, ഇറാനിയൻ വിമാന കമ്പനികളുടെ സർവീസുകൾ യുഎഇയും പൂർണ്ണമായി തടഞ്ഞു. ഇതുപ്രകാരം ഇറാനിൽ നിന്നും യുഎഇയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും അടിയന്തരമായി നിർത്തിവെച്ചതായി യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ) ഇന്നലെ ഔദ്യോഗികമായി അറിയിച്ചു. അമേരിക്കൻ ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും ഇറാൻ എയർലൈനുകളെ വിലക്കിയതിനെ തുടർന്നാണ് ഈ നിർണായക നടപടി. യുഎഇക്ക് പുറമെ ഒമാൻ, ഇറാഖ്, അസർബൈജാൻ, ജോർജിയ […]

Read More

മക്കയ്ക്ക് നേരെ ഹൂതി ഡ്രോൺ ആക്രമണ ശ്രമം: ശക്തമായ അപലപനവുമായി യുഎഇ

സൗദി അറേബ്യയിലെ പുണ്യനഗരിയായ മക്കയെ ലക്ഷ്യമിട്ട് ഹൂതി ഗ്രൂപ്പ് നടത്തിയ ഡ്രോൺ ആക്രമണ ശ്രമത്തെ യുഎഇ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇന്ന് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് യുഎഇ വിദേശകാര്യ മന്ത്രാലയം ഈ നിലപാട് വ്യക്തമാക്കിയത്. ലോകമെമ്പാടുമുള്ള മുസ്‌ലീങ്ങളുടെ ആത്മീയ കേന്ദ്രമായ മക്കയെയും സൗദിയുടെ പരമാധികാരത്തെയും ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണെന്ന് യുഎഇ വ്യക്തമാക്കി. സൗദിയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും എതിരെ ഹൂതികൾ നടത്തുന്ന ഇത്തരം നീക്കം കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. സൗദി അറേബ്യയുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ […]

Read More

 ട്രംപിന്റെ വെല്ലുവിളിക്ക് പിന്നാലെ ഇറാൻ-യുഎഇ സംഘർഷം കത്തുന്നു

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരത്തി പുതിയ സംഭവവികാസങ്ങൾ. അമേരിക്കയുമായി യാതൊരുവിധ ചർച്ചകളും നിശ്ചയിച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെ, ഇറാനെതിരെ രൂക്ഷമായ വാഗ്വാദവുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തെത്തി. തങ്ങളെ കീഴടക്കാൻ സാധിക്കാത്തതിനെ തുടർന്ന് അമേരിക്ക ചർച്ചയ്ക്കായി യാചിക്കുകയാണെന്നാണ് അരാഗ്ചി ഇന്നലെ തുറന്നടിച്ചത്. ഇന്നലെ യുഎഇക്ക് നേരെ ഇറാൻ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ അയച്ചതോടെയാണ് ഗൾഫ് മേഖലയിൽ വീണ്ടും കടുത്ത സംഘർഷാവസ്ഥ ഉടലെടുത്തത്. യുഎഇ പ്രതിരോധ മന്ത്രാലയമാണ് രാജ്യത്തിന് നേരെ മിസൈൽ […]

Read More

ഡൊണാൾഡ് ട്രംപിന്റെ നിലപാടിന് പിന്നാലെ ഇറാനുമായുള്ള വ്യാപാരം മരവിപ്പിച്ച് യുഎഇ; എണ്ണവില 91 ഡോളറിന് മുകളിൽ

പശ്ചിമേഷ്യയിൽ അതീവ ഗുരുതരമായ സാഹചര്യങ്ങൾ ഉടലെടുത്തുകൊണ്ട്, ഇറാനുമായുള്ള എല്ലാവിധ സാമ്പത്തിക വ്യാപാര ഇടപാടുകളും വാണിജ്യ ബന്ധങ്ങളും യുഎഇ ഇന്നലെ താത്കാലികമായി നിർത്തിവെച്ചു. യുഎഇ സമുദ്രാതിർത്തിക്ക് സമീപം ഇറാനിൽ നിന്നും മിസൈൽ ആക്രമണ ശ്രമങ്ങൾ ഉണ്ടായെന്ന കണ്ടെത്തലിനെതുടർന്നാണ് ഈ കടുത്ത നടപടി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാനിയൻ ഭരണകൂടവും തമ്മിലുള്ള കടുത്ത നയപരമായ പോര് മേഖലയെ കൂടുതൽ സംഘർഷഭരിതമാക്കുകയാണ്. ഈ അന്താരാഷ്ട്ര പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുത്തനെ ഉയർന്നു. പ്രധാന മാനദണ്ഡമായ ബ്രെന്റ് […]

Read More

യുഎഇയിലെ അവധി ദിനങ്ങളില്‍ മാറ്റം; ശനിയും ഞായറും വാരാന്ത്യ അവധി; വെള്ളിയാഴ്ച ഉച്ച വരെ പ്രവൃത്തിദിനം; ലോകത്തിലെ നീണ്ട വാരാന്ത്യ അവധി

ദുബായ്: യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ വാരാന്ത്യ അവധിദിനങ്ങള്‍ മാറ്റി. ഇനി മുതല്‍ ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും അവധി. വെള്ളി ഉച്ചവരെ പ്രവൃത്തിദിനമായിരിക്കും. വെള്ളി രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 വരെയായിരിക്കും പ്രവൃത്തി സമയം. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ വൈകീട്ട് 3.30 വരെ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ആഴ്ചയില്‍ നാലരദിവസമായിരിക്കും പ്രവൃത്തിദിനങ്ങള്‍. ജനുവരി ഒന്നുമുതല്‍ മാറ്റം പ്രാബല്യത്തിലാകും. നേരത്തെ വെള്ളി, ശനി ദിവസങ്ങളിലായിരുന്നു അവധി. ഇതോടെ, ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച അവധി നല്‍കുന്ന […]

Read More

പ്രവാസികള്‍ക്ക് ഇന്നുമുതല്‍ യു എ ഇയിലേക്ക് പ്രവേശിക്കാം; റാപ്പിഡ് ടെസ്റ്റില്‍ അനിശ്‌ചിതത്വം, സര്‍വ്വീസ് ആരംഭിക്കാതെ വിമാന കമ്ബനികള്‍

ദുബായ്: പ്രവാസികള്‍ക്ക് യു എ ഇയില്‍ ഇന്നുമുതല്‍ പ്രവേശിക്കാം. ഒരു മാസത്തിലേറെയായി നിലനില്‍ക്കുന്ന പ്രവേശന വിലക്കാണ് നീക്കിയത്. യു എ ഇ അംഗീകരിച്ച കൊവിഷീല്‍ഡ് വാക്‌സിന്‍ രണ്ടുഡോസും സ്വീകരിച്ച താമസവിസക്കാര്‍ക്കാണ് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ റാപ്പിഡ് പരിശോധയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നത് തിരിച്ചടിയാവുക‌യാണ്. ആര്‍ ടി പി സി ആര്‍, റാപ്പിഡ് ടെസ്റ്റ് പരിശോധനകള്‍ക്ക് പുറമെ പി സി ആര്‍ ഫലത്തിന്‍റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്‍ ക്യൂ ആര്‍ കോഡ് രേഖപ്പെടുത്തണം. കൂടാതെ ദുബായ് വിമാനത്താവളത്തില്‍ എത്തിയാല്‍ വീണ്ടും […]

Read More

യുഎഇയില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 3.1 തീവ്രത

ഫുജൈറ: തിങ്കളാഴ്ച പുലര്‍ച്ചെ ഫുജൈറയില്‍ ചെറിയ രീതിയില്‍ ഭൂചലനം ഉണ്ടായതായി ദേശീയ കാലാവസ്ഥാ വകുപ്പ് (എന്‍‌.സി‌.എം) അറിയിക്കുകയുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം ഇന്ന് പുലര്‍ച്ചെ 4:54 ന് ദിബ്ബ അല്‍ ഫുജൈറയില്‍ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ചു കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്. രാവിലെ നമസ്കാരം കഴിഞ്ഞ് ഖുര്‍ആന്‍ പാരായണം ചെയ്തിരിക്കുന്ന സമയത്താണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ദിബ്ബയില്‍ ജോലിചെയ്യുന്ന മുഹമ്മദ്‌ ഫായിസ്, അഷ്‌റഫ്‌ അലി എന്നിവര്‍ അറിയിക്കുകയുണ്ടായി. ചെറിയ ഒരു ശബ്ദത്തോട് കൂടി വീടിന്‍റെ […]

Read More
  • 1
  • 2