Blog Post

Karanavars > News > Slider News > സമാനതകളില്ലാത്ത ക്രൂരത’ ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നു;സംഭവം തിരുവനന്തപുരത്ത്.

സമാനതകളില്ലാത്ത ക്രൂരത’ ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നു;സംഭവം തിരുവനന്തപുരത്ത്.

മദ്യപസംഗത്തിന്റെ കൊടും ക്രൂരത മിണ്ടാപ്രാണിയോട്. തിരുവനന്തപുരം പാല്‍ക്കുളങ്ങരയിലാണ് സംഭവം. മദ്യപസംഘം ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു. പാല്‍ക്കുളങ്ങരയില്‍ ക്ലബ്ബായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ക്ലബ്ബിലെത്തുന്നവര്‍ മദ്യപിച്ച ശേഷം പൂച്ചയെ കൊല്ലുകയായിരുന്നെന്നാണ് ആരോപണം. അതേസമയം, മൃഗാവകാശ പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പൂച്ചയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചെന്നും പൊലീസ് വ്യക്തമാക്കി.

മദ്യപാനവും ചീട്ടുകളിയും ക്ലബ്ബില്‍ പതിവായിരുന്നതയാണ് റിപ്പോര്‍ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മൃഗാവകാശ പ്രവര്‍ത്തക പാര്‍വതി മോഹനാണ് സംഭവം ഫെയ്‌സ്ബുക്കിലൂടെ പുറത്ത് വിട്ടത്പൊലീസിനെ വിവരമറിയിച്ചെങ്കിലും ആദ്യം കേസെടുക്കാന്‍ തയ്യാറായില്ലെന്ന് പാര്‍വതി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.പൂച്ചയുടെ ചിത്രത്തോടൊപ്പമാണ് പാര്‍വതി മോഹന്‍ വിഷയം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

തെരുവ് നായയും പൂച്ചയും സൃഷ്ടിക്കുന്ന ശല്യത്തെക്കുറിച്ച്‌ മാത്രം സംസാരിക്കുന്നവര്‍ ഇത്തരം ദാരുണ സംഭവങ്ങള്‍ കൂടി ശ്രദ്ധിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇത്തരം ദുഷ്പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ അവരുടെ സന്തോഷത്തിനായി എന്തും ചെയ്യാന്‍ മടിക്കില്ലെന്നും പാര്‍വതി ആരോപിക്കുന്നു. സംഭവത്തിന് ഉത്തരവാദികള്‍ ആയവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്നും പാര്‍വതി വ്യക്തമാക്കി.

മൃഗാവകാശ പ്രവര്‍ത്തകരായ ലത ഇന്ദിര, പാര്‍വതി മോഹന്‍ എന്നിവരുടെ പരാതിയില്‍ കേസെടുത്തെന്ന് വഞ്ചിയൂര്‍ പൊലീസ് വ്യക്തമാക്കി. സെക്ഷന്‍ 429 പ്രകാരം മൃഗങ്ങളെ ഉപദ്രവിക്കുകയും, കൊല്ലുകയും ചെയ്തതിനും. സെക്ഷന്‍ 268 പ്രകാരം പൊതുശല്യത്തിനുമാണ് കേസെടുത്തിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *