കെഎസ്‌യു ആക്രമണ ആരോപണ കേസ്: മുൻ മന്ത്രി വീണാ ജോർജിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന വിവാദ കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം (SIT) ഇന്ന് നിർണ്ണായക നടപടികളിലേക്ക് കടക്കുന്നു. കേസിൽ പരാതിക്കാരിയായ വീണാ ജോർജിന്റെയും അന്നേ ദിവസം ഒപ്പമുണ്ടായിരുന്ന ഗൺമാന്റെയും ഔദ്യോഗിക മൊഴി ഇന്ന് എസ്‌ഐടി രേഖപ്പെടുത്തും. കെഎപി നാലാം ബറ്റാലിയൻ കമാൻഡന്റ് യു. പ്രേമന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഈ വർഷം ഫെബ്രുവരി 25-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. […]