Blog Post

Karanavars > News >

 വടകര പൊലീസ് സ്റ്റേഷന് മുന്നിൽ എംഡിഎംഎ കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റു

വടകര എംഡിഎംഎ കേസിൽ ജാമ്യത്തിൽ കഴിയുന്ന കീർത്തനയ്ക്ക് നേരെ സ്വന്തം പങ്കാളിയുടെ ആക്രമണം. ഇന്ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടാൻ എത്തിയതായിരുന്നു കീർത്തന. സ്റ്റേഷന് മുന്നിൽ വെച്ച് പങ്കാളിയായ വിനീഷ് കീർത്തനയെ ആക്രമിക്കുകയും മാരകായുധം ഉപയോഗിച്ച് കുത്തുകയുമായിരുന്നു. കഴുത്തിലടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കേറ്റ കീർത്തനയെ ഉടൻ തന്നെ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പരിക്കുകളുടെ ഗൗരവം കണക്കിലെടുത്ത് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ […]

Read More

വടകരയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞു

കോഴിക്കോട്: വടകരയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞു. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ടാങ്കര്‍ മറിഞ്ഞത്. വടകര ടൗണിന് സമീപമാണ് സംഭവം.ടാങ്കറില്‍ നിന്ന് പെട്രോള്‍ ചോരുന്നുണ്ടെന്നാണ് വിവരം.ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ചോര്‍ച്ച അടക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഡ്രൈവര്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്.ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം വഴി തിരിച്ച്‌ വിടുകയാണ്. പ്രദേശത്ത് സുരക്ഷാക്രമീകരണങ്ങളെല്ലാം ഒരുക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

Read More