അടിയന്തരാവസ്ഥ തീര്‍ത്തും തെറ്റായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: 1975 ല്‍, തന്റെ മുത്തശ്ശിയും മുന്‍പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധി ഇന്ത്യയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ തീരുമാനം തീര്‍ത്തും തെറ്റായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യു.എസിലെ കോര്‍ണല്‍ സര്‍വ്വകലാശാല െപ്രാഫസറും സാമ്ബത്തിക വിദഗ്ധനുമായ കൗഷിക് ഭാസുവുമായുള്ള അഭിമുഖത്തിലാണ് രാഹുലിന്റെ തുറന്നു പറച്ചില്. ‘അത് (അടിയന്തരാവസ്ഥ) തീര്‍ത്തും തെറ്റായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. എന്റെ മുത്തശ്ശിയും (ഇന്ധിരാ ഗാന്ധി) അങ്ങനെ പറഞ്ഞിട്ടുണ്ട്.’ – രാഹുല്‍ പറഞ്ഞു. ‘അതേസമയം, ഒരു ഘട്ടത്തിലും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഘടനയെയും ചട്ടക്കൂടിനെയും കോണ്‍ഗ്രസ് കയ്യേറ്റം ചെയ്തിട്ടില്ല. തുറന്നു […]