തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എയിംസ് പറഞ്ഞിട്ടില്ല: സുരേഷ് ഗോപി
തൃശൂരിൽ എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച ചർച്ചകളിൽ നിലപാട് മാറ്റി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് താൻ എയിംസ് എന്ന വാക്ക് ഉച്ചരിച്ചിട്ടേയില്ലെന്നാണ് ഇന്ന് അദ്ദേഹം വ്യക്തമാക്കിയത്. സംശയമുള്ളവർക്ക് അക്കാലത്തെ പ്രചാരണങ്ങൾ പരിശോധിക്കാമെന്നും സുരേഷ് ഗോപി വെല്ലുവിളിച്ചു. തൃശൂരിൽ എയിംസ് വരണമെന്നാണ് തന്റെ ആഗ്രഹമെന്നും, എന്നാൽ സംസ്ഥാന സർക്കാർ വിചാരിച്ചാൽ മാത്രമേ അത് നടപ്പിലാകൂ എന്നും അദ്ദേഹം പറഞ്ഞു. മുൻപ് കേരളം ഭരിച്ച സർക്കാർ ഈ ആവശ്യത്തോട് മുഖം തിരിക്കുകയായിരുന്നുവെന്നും, പുതിയ സർക്കാരെങ്കിലും ഇക്കാര്യത്തിൽ […]