Blog Post

Karanavars > News >

സുരേഷ് ഗോപി സംരക്ഷിക്കാത്ത പശുക്കളെ ഏറ്റെടുത്ത് തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന ഗോശാലയിലുള്ള പശുക്കളെ തിരുവനന്തപുരം നഗരസഭ ഏറ്റെടുത്തു. നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപി, സിനിമാ നിര്‍മാതാവ് സുരേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗമായ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയില്‍ ദുരിതാവസ്ഥയില്‍ കഴിയുന്ന പശുക്കളെയാണ് നഗരസഭ ഏറ്റെടുത്തത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. പശുക്കളെ വിളപ്പില്‍ശാലയിലേക്ക് മാറ്റി. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ എല്ലും തോലുമായ അവസ്ഥയിലായിരുന്നു പശുക്കള്‍. പദ്മതീര്‍ഥക്കരയിലെ പുത്തന്‍മാളിക വളപ്പിലാണ് ഗോശാല പ്രവര്‍ത്തിക്കുന്നത്. മേല്‍ക്കൂര തകര്‍ന്നും ചാണകവും ഗോമൂത്രവും […]

Read More

സുരേഷ് ഗോപിക്കെതിരായ വാഹന രജിസ്‌ട്രേഷന്‍ കേസില്‍ കുറ്റപത്രം ക്രൈം ബ്രാഞ്ചിന് മടക്കി, കാരണം ഇതാണ്

തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ് ഗോപിക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രം കോടതി ക്രൈം ബ്രാഞ്ചിന് മടക്കി നല്‍കി. പരിഗണിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടികാട്ടിയാണ് സുരേഷ് ഗോപിക്കെതിരായ കുറ്റപത്രം കോടതി ക്രൈം ബ്രാഞ്ചിന് മടക്കിയത്. തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥന് മടക്കി നല്‍കിയത്. സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. സുരേഷ് ഗോപിക്ക് പുതുച്ചേരി രജിസ്ട്രേഷനില്‍ രണ്ട് ഓഡിക്കാറുകളാണ് ഉണ്ടായിരുന്നത്. വ്യാജരേഖകള്‍ ഉപയോഗിച്ച്‌ പുതുച്ചേരിയില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്തി […]

Read More

പോണ്ടിച്ചേരി വാഹന രജിസ്ട്രേഷന്‍: സുരേഷ് ഗോപി വ്യാജരേഖ ചമച്ച്‌ നികുതി വെട്ടിച്ചു, ഏഴ് വര്‍ഷംവരെ ശിക്ഷ കിട്ടാവുന്ന കുറ്റം

തിരുവനന്തപുരം: നികുതി വെട്ടിച്ച്‌ ആഡംബര കാര്‍ പോണ്ടിച്ചേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സിനിമ നടനും ബിജെപി രാജ്യസഭാംഗവുമായ സുരേഷ് ഗോപി വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെ ഗുരുതര കുറ്റം ചെയ്തതായി ക്രൈംബ്രാഞ്ച്. ഇതുസംബന്ധിച്ച കുറ്റപത്രം അടുത്ത ദിവസം ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കും. വഞ്ചന, മോട്ടോര്‍ വാഹന നിയമലംഘനം തുടങ്ങിയ കുറ്റങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറ്റം ചെയ്തതായി വ്യക്തമായ തെളിവുള്ളതായും ഏഴ് വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിതെന്നും ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. ലക്ഷങ്ങള്‍ വിലവരുന്ന രണ്ട് ഔഡി […]

Read More

ചുമട്ടു തൊഴിലാളിയുടെ ശസ്ത്രക്രിയ ചിലവുകള്‍ ഏറ്റെടുത്തു സുരേഷ് ഗോപി

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി നിര്‍ദ്ധനരായ ഒട്ടേറെ ആളുകള്‍ക്ക് നിരവധി സഹായങ്ങള്‍ ചെയ്യാറുണ്ട്. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന റിയാലിറ്റി ഷോയുടെ പുതിയ സീസണ്‍ നടന്നുകൊണ്ടിരിക്കുകയാണ്. പരിപാടിയുടെ അവതാരകന്‍ സുരേഷ് ഗോപിയാണ്.സഹായം ആവശ്യമുള്ളവര്‍ക്കും പണം ആവശ്യമുള്ളവര്‍ക്കും എല്ലാം സ്വന്തമായ രീതിയിലാണ് അദ്ദേഹം ചെയ്തു കൊടുക്കുന്നത്. പൂജ എന്ന് പേരുള്ള ഒരു മത്സരാര്‍ത്ഥി ചുമട്ടു തൊഴിലാളി ആയ തന്റെ ഭര്‍ത്താവിന്റെ ശസ്ത്രക്രിയക്കു പണം കണ്ടെത്താന്‍ ആണ് നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയില്‍ എത്തിയത്. എന്നാല്‍ നമുക്കെല്ലാം വേണ്ടി തലയില്‍ ഭാരം […]

Read More

ഞാന്‍ ഭയങ്കരമായിട്ട് വെയിറ്റ് ചെയ്യുന്ന സിനിമയാണത്

മലയാള സിനിമയില്‍ ഒരു കാലത്ത് ശക്തമായ കഥാപാത്രങ്ങളിലൂടെ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി അലങ്കരിച്ചിരുന്ന നടനാണ് സുരേഷ് ഗോപി. ബാലതാരമായി സിനിമയിലെത്തി പിന്നീട് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേഷക മനസിലിടം നേടി. മോഹന്‍ലാല്‍ നായകനായ രാജാവിന്റെ മകനിലൂടെ വില്ലനായാണ് സിനിമാരംഗത്ത് സജീവമായത്.സുരേഷ് ഗോപിയെ സൂപ്പര്‍ താരനിരയിലേക്ക് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച ചിത്രമാണ് കമ്മീഷ്ണര്‍. ഒന്ന് മുതല്‍ പൂജ്യം വരെ, ന്യൂ ഡല്‍ഹി, ധ്രുവം, ഏകലവ്യന്‍, മണിച്ചിത്രത്താഴ്, യുവതുര്‍ക്കി, ലേലം, കളിയാട്ടം, അപ്പോത്തിക്കിരി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. എന്നാല്‍, രാഷ്ട്രീയത്തിലേക്കുള്ള […]

Read More

വാക്ക് പാലിച്ച് സൂപ്പർതാരം സുരേഷ് ഗോപി

കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് തൃശൂരിലെ ലോക്സഭ സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് ഗോപി പറഞ്ഞ ‘എനിക്ക് ഈ തൃശൂർ വേണം….നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം… ഈ തൃശൂർ ഞാനിങ്ങെടുക്കുവാ… വാക്കുകള്‍ ട്രോളുകളിൽ മാത്രമല്ല സിനിമയില്‍ വരെ തമാശയായി വന്നു. ഇപ്പോഴിതാ ഈ പറഞ്ഞ വാക്ക് പാലിച്ച് സൂപ്പർതാരം. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് സുരേഷ് ഗോപി തൃശൂരിലെ ഗ്രാമം തന്നെ അദ്ദേഹം ദത്തെടുത്തിരിക്കുന്നു എന്ന് അറിയിച്ചത്. സുരേഷ് ഗോപി ‘ഞാൻ ഇങ്ങ് എടുക്കുവാ…എല്ലാവരുടേയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ.’ വിഡിയോ പോസ്റ്റ് […]

Read More
  • 1
  • 2