ഫിഫ-യുവേഫ പോരിന് പുതിയ വഴിത്തിരിവ്; സൂപ്പര്‍ കപ്പ് കിരീടപ്പോരില്‍ പിഎസ്‌ജി-ആസ്റ്റന്‍ വില്ല പോരാട്ടം നിയന്ത്രിക്കാന്‍ സൊമാലിയന്‍ റഫറി ഒമര്‍ അര്‍ത്താന്‍
യൂറോപ്യന്‍ ഫുട്‌ബോളില്‍ വന്‍ ചര്‍ച്ചയായ ഫിഫ – യുവേഫ അധികാര വടംവലികൾക്കിടയിൽ യുവേഫ സൂപ്പര്‍ കപ്പ് പോരാട്ടത്തിന് ഇന്ന് അരങ്ങേറുന്നു. ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പാരീസ് സെന്റ് ജെർമെനും (പി.എസ്.ജി) യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ ആസ്റ്റന്‍ വില്ലയും തമ്മിലുള്ള സ്വപ്‌നതുല്യമായ കിരീടപ്പോരാട്ടത്തിനാണ് ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗ് വേദിയാകുന്നത്. മത്സരത്തിന്റെ ചൂടേറുന്നതിനിടയിലും ഫുട്‌ബോള്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിക്കുന്നത് കളി നിയന്ത്രിക്കാനെത്തുന്ന സൊമാലിയന്‍ റഫറി ഒമര്‍ അര്‍ത്താനാണ്. യൂറോപ്യന്‍ ഇതര രാജ്യത്തുനിന്നും യുവേഫ സൂപ്പർ കപ്പ് മത്സരം നിയന്ത്രിക്കുന്ന ആദ്യ […]