ബാബര്‍ അസം പരിക്കുമൂലം പുറത്ത്; ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന് വന്‍ തിരിച്ചടി
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ടുമുമ്പ് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് വലിയ തിരിച്ചടി. പരിക്കിനെ തുടർന്ന് നായകൻ ബാബര്‍ അസമിന് ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് നഷ്ടമായി. ഇന്ന് ഹെഡിങ്ലിയില്‍ ആരംഭിക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് താരം കളിക്കില്ലെന്ന് ഉറപ്പായത്. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള കഴിഞ്ഞ പരമ്പരയ്ക്കിടെ പരിക്കേറ്റ ബാബറിന്, ഇംഗ്ലണ്ടിനെതിരെയുള്ള സന്നാഹ മത്സരത്തിനിടെ വീണ്ടും കൈവിരലിന് പരിക്കേൽക്കുകയായിരുന്നു. ബെക്കെൻഹാമിൽ നടന്ന പരിശീലന മത്സരത്തിനിടയിലാണ് താരത്തിന്റെ വലതു കൈവിരലിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നും എല്ലിന് പൊട്ടലില്ലെന്നും എങ്കിലും വിരലിലെ കടുത്ത വേദന […]