Blog Post

Karanavars > News >

കോടിയേരിയുടെ ഫ്ലക്സ് കീറിയ സംഭവം: കോൺഗ്രസിന്റേതാണെന്ന് കരുതിയാണ് ചെയ്തതെന്ന ക്ഷമാപണവുമായി മുൻ എസ്എഫ്ഐ പ്രവർത്തകൻ

കൊല്ലത്ത് എസ്.എഫ്.ഐ പ്രകടനത്തിനിടെ അന്തരിച്ച സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് ബോർഡ് തകർത്ത സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയ അക്ബർ ഷാ. കോൺഗ്രസിന്റെ ഫ്ലക്സ് ആണെന്ന് തെറ്റിധരിച്ചാണ് താൻ ഫ്ലക്സ് കീറിയതെന്നും, ആരെയും ബോധപൂർവ്വം ആക്രമിച്ചതോ പ്രകടനത്തിലേക്ക് നുഴഞ്ഞുകയറിയതോ അല്ലെന്നും അക്ബർ ഷാ വ്യക്തമാക്കി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. താൻ മുൻകാല എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകനാണെന്നും എന്നാൽ താൻ സംഘടനയിൽ ഇല്ലെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശരിയല്ലെന്നും അക്ബർ ഷാ വ്യക്തമാക്കി. മൂന്ന് […]

Read More

കൊല്ലത്ത് കോടിയേരി അനുസ്മരണ ഫ്‌‌ളക്‌സ് വലിച്ചുകീറി എസ്എഫ്‌ഐ പ്രവർത്തകൻ

സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണ ചടങ്ങുകൾക്കിടയിൽ കൊല്ലത്തുണ്ടായ അനിഷ്ട സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. കൊല്ലത്ത് നടന്ന വിദ്യാർത്ഥി സംഘടനയുടെ പ്രകടനത്തിനിടയിലാണ് പ്രമുഖ നേതാവായ കോടിയേരി ബാലകൃഷ്ണന്റെ ചിത്രമുള്ള ഫ്‌ളക്സ് ബോർഡ് എസ്എഫ്‌ഐ പ്രവർത്തകൻ തന്നെ വലിച്ചുകീറി നശിപ്പിച്ചത്. ഇന്ന് നടന്ന കോടിയേരി അനുസ്മരണത്തോടനുബന്ധിച്ച് വിവിധയിടങ്ങളിൽ പരിപാടികൾ പുരോഗമിക്കവെയാണ് ഞെട്ടിക്കുന്ന ഈ സംഭവമുണ്ടായത്. പ്രകടനത്തിനിടെ അപ്രതീക്ഷിതമായി എത്തിയ എസ്എഫ്‌ഐ പ്രവർത്തകൻ ഫ്‌ളക്‌സ് ബോർഡ് വലിച്ച് താഴെയിടുകയും […]

Read More

എൽഎൽബി പുനർമൂല്യനിർണയം അട്ടിമറിച്ചു: കേരള സർവകലാശാലയിൽ എസ്എഫ്ഐ പ്രതിഷേധം, പ്രവർത്തകർ കസ്റ്റഡിയിൽ

കേരള സർവകലാശാല ആസ്ഥാനത്ത് ഇന്ന് വൻ സംഘർഷം. എൽഎൽബി പരീക്ഷാ പുനർമൂല്യനിർണയം അവസാനിപ്പിച്ച സർവകലാശാലാ നടപടിക്കെതിരെ എസ്എഫ്ഐ നടത്തിയ മാർച്ചും രജിസ്ട്രാർ ഓഫീസ് ഉപരോധവുമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധിച്ച വിദ്യാർത്ഥികളെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു നീക്കി. സർവകലാശാലയ്ക്ക് കീഴിലുള്ള ലോ കോളേജുകളിൽ മൂല്യനിർണയവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ വിദ്യാർത്ഥി വിരുദ്ധ മാറ്റങ്ങൾക്കെതിരെയാണ് ഇന്ന് എസ്എഫ്ഐ രംഗത്തെത്തിയത്. എൽഎൽബി പരീക്ഷകളിലെ നിലവിലുണ്ടായിരുന്ന റീവാലുവേഷൻ സമ്പ്രദായം പൂർണ്ണമായും നിർത്തലാക്കിയ സർവകലാശാലാ നിലപാടിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ […]

Read More

ഐഷി ഘോഷിന്റെ ജാമ്യമില്ലാ വാറന്റ് റദ്ദാക്കി ഡൽഹി കോടതി

എസ്.എഫ്.ഐ. നേതാവും ജെ.എൻ.യു. വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റുമായ ഐഷി ഘോഷിന് ഡൽഹി പട്യാല ഹൗസ് കോടതിയുടെ ആശ്വാസ ഉത്തരവ്. 2021-ലെ പ്രതിഷേധ കേസിൽ ഐഷി ഘോഷിനെതിരെ പുറപ്പെടുവിച്ചിരുന്ന ജാമ്യമില്ലാ വാറന്റാണ് (NBW) കോടതി റദ്ദാക്കിയത്. ജൂലൈ 30 വ്യാഴാഴ്ച ഐഷി ഘോഷ് കോടതിയിൽ നേരിട്ട് ഹാജരായതിനെ തുടർന്നാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിജയശ്രീ റാത്തോർ ഈ നിർണായക നടപടി സ്വീകരിച്ചത്. കോടതിയിൽ ഹാജരാകാത്തതിന് 1,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2021 ഫെബ്രുവരിയിൽ ഡൽഹിയിലെ ബാരക്കാംബ റോഡ് പൊലീസ് […]

Read More

അഭിമന്യു വധക്കേസ്: വിചാരണ തീയതി ഇന്ന് പ്രഖ്യാപിക്കും

എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. വിചാരണ നടപടികൾ ആരംഭിക്കുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് തീരുമാനിക്കും. കേസിന്റെ വിചാരണ നീണ്ടുപോകരുതെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തിന് പിന്നാലെയാണ് കോടതിയുടെ ഈ നടപടി. 2018 ജൂലൈ രണ്ടിനാണ് കോളേജ് കാമ്പസിലുണ്ടായ സംഘർഷത്തിനിടയിൽ മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയായ അഭിമന്യു കുത്തേറ്റ് കൊല്ലപ്പെട്ടത്. കാമ്പസ് ഫ്രണ്ട് – പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രോസിക്യൂഷൻ കേസ്. ചുവരെഴുത്തുമായി […]

Read More

പിഎസ്‌സി തട്ടിപ്പ്: എസ്‌എഫ്‌ഐ നേതാക്കള്‍ക്ക് ഉത്തരം അയച്ചുകൊടുത്ത പൊലീസുകാരനെ വിചാരണ ചെയ്യാന്‍ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്‌എഫ്‌ഐ നേതാക്കള്‍ പിഎസ് സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ വിചാരണ ചെയ്യാന്‍ സര്‍ക്കാറിനോട് അനുമതി തേടി ക്രൈംബ്രാഞ്ച്. എസ്‌എപി ക്യാമ്ബിലെ പൊലീസുകാരനായിരുന്ന ഗോകുലിന് എതിരെയാണ് നീക്കം. പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ക്ക് പിഎസ് സി പരീക്ഷയ്ക്കിടെ മൊബൈല്‍ ഫോണ്‍ വഴി ഉത്തരങ്ങള്‍ അയച്ചത് എസ്‌എപി ക്യാമ്ബലിലെ പൊലീസുകാരനായ ഗോകുലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഗോകുലും മറ്റ് രണ്ട് സുഹൃത്തുക്കളുമായ സഫീറും പ്രവീണും ഉത്തരങ്ങള്‍ പ്രതികളുടെ സ്മാര്‍ട്ട് […]

Read More