യുക്രൈനിൽ റഷ്യൻ മിസൈൽ ആക്രമണം: ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു
ഇന്നലെ ഉക്രൈനിലുണ്ടായ അതിശക്തമായ റഷ്യൻ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി സ്ഥിരീകരിച്ചു. തലസ്ഥാനമായ കിവ്, ഒഡേസ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങൾ ലക്ഷ്യമിട്ട് റഷ്യ നടത്തിയ വ്യോമാക്രമണത്തിലാണ് വൻ ജീവനാശമുണ്ടായത്. റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ഈ കടുത്ത ആക്രമണത്തിൽ നിരവധി സാധാരണക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ കിവിലെ റെയിൽവേ ഡിപ്പോയിലുണ്ടായ ആക്രമണത്തിൽ മാത്രം ഏഴുപേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ബോറിസ്പിൽ മേഖലയിൽ അഞ്ച് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിനും മറ്റ് […]