വൈദ്യുതി പ്രതിസന്ധിക്ക് വിരാമം; ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു
സംസ്ഥാനത്ത് തുടർച്ചയായി പെയ്യുന്ന കനത്ത മഴ ഡാമുകളിലെ ജലനിരപ്പ് ഉയർത്തുന്നത് വൈദ്യുതി പ്രതിസന്ധികൾക്ക് ആശ്വാസമാകുന്നു. കഴിഞ്ഞ കുറേ ആഴ്ചകളായി ആശങ്ക പരത്തിയിരുന്ന ഊർജമേഖലയ്ക്ക് ആശ്വാസം പകർന്ന് കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിലുള്ള 18 പ്രധാന അണക്കെട്ടുകളിലെയും ജലനിരപ്പ് ഗണ്യമായി ഉയരുന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് മഴയുടെ ലഭ്യത കുറഞ്ഞതും ഡാമുകളിലെ ജലനിരപ്പ് താഴ്ന്നതും വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നുവെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു. ആവശ്യാനുസരണം വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയാതെ വന്നതും, വേനൽക്കാലത്ത് എടുത്ത വൈദ്യുതി തിരികെ നൽകേണ്ടി […]