അതിതീവ്ര മഴ: മുഖ്യമന്ത്രി വി.ഡി. സതീശൻ ജില്ലാ കളക്ടർമാരുടെ അടിയന്തര യോഗം വിളിച്ചു
കേരളത്തിൽ കനത്ത മഴ തുടരുകയും മഴക്കെടുതികൾ രൂക്ഷമാകുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ജില്ലാ കളക്ടർമാരുടെ അടിയന്തര ഓൺലൈൻ യോഗം വിളിച്ചു ചേർത്തു. സെക്രട്ടറിയേറ്റിൽ നിന്ന് വിർച്വലായാണ് യോഗം നടക്കുന്നത്. സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴയെ തുടർന്ന് വെള്ളക്കെട്ടും മണ്ണിടിച്ചിലും രൂപപ്പെട്ടിട്ടുണ്ട്. പ്രധാന നദികളിലെല്ലാം ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ, ദുരിതാശ്വാസ പ്രവർത്തനങ്ങളും മുൻകരുതലുകളും ഏകോപിപ്പിക്കുന്നതിനാണ് ഈ ഉന്നതതല യോഗം വിളിച്ചിട്ടുള്ളത്. യോഗത്തിൽ റവന്യൂ, ആഭ്യന്തര മന്ത്രിമാരും ചീഫ് സെക്രട്ടറിയും ജില്ലകളുടെ ചുമതലയുള്ള […]