അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ നിയമനം: പി.എസ്.സി റാങ്ക് പട്ടികയിൽ അട്ടിമറി ആരോപണം
കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) വഴി നടത്തിയ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ നിയമനത്തിൽ വൻ ക്രമക്കേടുകൾ നടന്നതായി പരാതി. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലയളവിൽ നടന്ന നിയമനങ്ങളുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. വിവിധ റാങ്ക് പട്ടികകളിൽ ഉൾപ്പെട്ട 15 പേർക്ക് വേണ്ടി പി.എസ്.സി യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവുകൾ വരുത്തിയെന്നും, ഇതിനായി മാനദണ്ഡങ്ങൾ അട്ടിമറിച്ചെന്നുമാണ് പ്രധാന ആരോപണം. മുൻ എസ്.എഫ്.ഐ നേതാക്കളെയും, കഴിഞ്ഞ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുമായി അടുപ്പമുള്ളവരെയും റാങ്ക് പട്ടികയിൽ തിരുകിക്കയറ്റാൻ ബോധപൂർവമായ […]