എഐ ഉപയോഗിച്ച് ഓണം ബമ്പർ തട്ടിപ്പ്: ഇരയായി ഇതര സംസ്ഥാന തൊഴിലാളികൾ
കേരളത്തിന്റെ ഓണം ബമ്പറിന്റെ പേരില്‍ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയും വ്യാജ ആപ്പുകളും ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ്. സംസ്ഥാനത്ത് ലോട്ടറി ഓൺലൈനായി വില്‍പ്പന നടത്തുകയോ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കുകയോ ചെയ്യുന്നില്ലെന്നിരിക്കെ, വ്യാജ ആപ്പുകള്‍ നിര്‍മ്മിച്ചാണ് തട്ടിപ്പുകാർ ഇതര സംസ്ഥാന തൊഴിലാളികളെ കബളിപ്പിച്ചത്. വ്യാജ ടിക്കറ്റുകൾ വെറും 149 രൂപയ്ക്കുപോലും നൽകി വൻ തുക സമാഹരിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്നത്തെ കാലത്ത് സാങ്കേതികവിദ്യയുടെ വളര്‍ച്ച കുറ്റകൃത്യങ്ങള്‍ക്കും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവം. ഔദ്യോഗിക ലോട്ടറിയുടെ മാതൃകയിൽ […]