സുഹൃത്ത് ഹസന്‍ വാരിസിനെ ഇഡി ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചു: റിയാസ് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു
ഇന്ന് കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റീനെതിരെ (ED) ഗുരുതര ആരോപണങ്ങളുമായി പി.എ. മുഹമ്മദ് റിയാസ് രംഗത്ത് എത്തിയത്. തന്‍റെ സുഹൃത്തും വ്യപാരിയുമായ ഹസന്‍ വാരിസിനെ ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി വ്യാജ മൊഴി പിടിച്ചെടുക്കുകയായിരുന്നു എന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ആഗസ്റ്റ് 18-ന് ഹസന്‍ വാരിസിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിനിടെയാണ് സംഭവം. ഇരുപത്തിരണ്ടുകാരിയായ മകളെ കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് റിയാസിനെതിരെ മൊഴി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതെന്ന് ഹസന്‍ വാരിസ് വെളിപ്പെടുത്തി. റിയാസില്‍ നിന്ന് പണം വാങ്ങി വിദേശത്തേക്ക് […]