സ്കൂളിൽ എത്തിയില്ല, സ്കൂൾ യൂണിഫോം മാറി യാത്ര തുടർന്നു: 15-കാരനായി തൃശൂരിൽ തെരച്ചിൽ
സ്കൂളിലേക്ക് പോയ 15 വയസുകാരൻ തിരിച്ചെത്തിയില്ലെന്ന പരാതിയിൽ അന്വേഷണം ഊർജ്ജിതമാക്കി മണ്ണുത്തി പോലീസ്. തൃശൂർ മുക്കാട്ടുകര സ്വദേശിയും മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുമായ ജോയൽ ജോർജ്ജ് ജോഷിയെയാണ് കാണാതായത്. ഇന്നലെ രാവിലെ 6.45-ഓടെയാണ് കുട്ടി വീട്ടിൽ നിന്ന് സ്കൂളിലേക്കായി ഇറങ്ങിയത്. എന്നാൽ കുട്ടി സ്കൂളിലെത്തിയില്ലെന്ന് പിന്നീട് വ്യക്തമായി. രാത്രി വൈകിയിട്ടും കുട്ടി തിരികെ വീട്ടിലെത്താതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ മണ്ണുത്തി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഇതിനു പിന്നാലെ പോലീസ് പ്രദേശത്തെ സിസിടിവി (CCTV) […]