സൂര്യതേജസിന് വിട; സൂര്യ കൃഷ്ണമൂർത്തിയുടെ സംസ്കാരം ഇന്ന് വൈകീട്ട് ശാന്തി കവാടത്തിൽ
കേരളത്തിന്റെ സാംസ്കാരിക രംഗത്ത് അരനൂറ്റാണ്ടിലേറെക്കാലം നിറഞ്ഞുനിന്ന പ്രമുഖ കലാസംഘാടകനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തിക്ക് ഇന്ന് നാട് വിട നൽകും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ച ശേഷം ഇന്ന് വൈകീട്ട് 6.45-ന് തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്കരിക്കുന്നത്. അൻപതോളം വർഷമായി മലയാളക്കരയുടെ കലാജീവിതത്തിന് നേതൃത്വം നൽകിയ സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ സ്ഥാപകനാണ് വിടവാങ്ങിയ സൂര്യ കൃഷ്ണമൂർത്തി. ലോകത്തിലെ തന്നെ ഏറ്റവും വലിയ […]