മഴക്കെടുതി: കേരളത്തിൽ 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ജാഗ്രത ശക്തമാക്കി കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ജനജീവിതം സ്തംഭിച്ചു. ദുരന്തസാധ്യത മുൻനിർത്തിയും വിവിധ ജില്ലകളിലെ സ്ഥിതിഗതികൾ വിലയിരുത്തിയും പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മിക്ക ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുന്നത്. അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി […]