ലോകകപ്പിൽ നിന്നും ലൂക്ക മോഡ്രിച്ചിന് കണ്ണീരോടെ വിട
ഫുട്ബോൾ ലോകത്തെ ഇതിഹാസതാരം ലൂക്ക മോഡ്രിച്ചിന്റെ അവസാന ലോകകപ്പ് പോരാട്ടത്തിന് വിരാമം. 2026 ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ പോർച്ചുഗലിനോട് 1-2 എന്ന സ്കോറിന് പരാജയപ്പെട്ടതോടെയാണ് ക്രൊയേഷ്യ ടൂർണമെന്റിൽ നിന്ന് പുറത്തായത്. ഇതോടെ, ക്രോയേഷ്യൻ ഫുട്ബോളിന്റെ സുവർണ്ണ നായകൻ ലൂക്ക മോഡ്രിച്ചിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് തിരശ്ശീല വീണു. വളരെ നാടകീയവും വിവാദങ്ങൾ നിറഞ്ഞതുമായിരുന്നു ടൊറന്റോയിൽ നടന്ന ഈ മത്സരം. ഇവാൻ പെരിസിച്ചിന്റെ ഗോളിലൂടെ ക്രൊയേഷ്യയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റി ഗോളിലൂടെ […]