സവർക്കർ ചോദ്യവിവാദം: അധ്യാപകന്റെ സസ്പെൻഷൻ; പ്രതിഷേധവുമായി ബിജെപി
സ്കൂൾ ക്വിസ് മത്സരത്തിലെ സവർക്കർ പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിൽ അധ്യാപകൻ ഗുരുപ്രസാദിനെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്ത്. പള്ളത്തടുക്ക എയുപി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ച ക്വിസിൽ വിനായക് ദാമോദർ സവർക്കറെ സംബന്ധിച്ച ചോദ്യവും ഉത്തരവുമാണ് വിവാദത്തിന് ഇടയാക്കിയത്. ബ്രിട്ടീഷുകാർ ഏറ്റവും കടുത്ത ശിക്ഷ നൽകിയ സ്വാതന്ത്ര്യസമര സേനാനി ആരെന്ന തരത്തിലായിരുന്നു ചോദ്യം. ഇതിന് സവർക്കറുടെ പേരാണ് ഉത്തരമായി നൽകിയിരുന്നത്. ചോദ്യവും ഉത്തരവും പുറത്തുവന്നതോടെ രാഷ്ട്രീയ വിവാദം ശക്തമായി. തുടർന്ന് വിദ്യാഭ്യാസ വകുപ്പ് […]