Blog Post

Karanavars > News >

ജെബി മേത്തര്‍ക്ക് 11.14 കോടിയുടേയും എ എ റഹീമിന് 26,304 രൂപയുടേയും ആസ്തി

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ സ്ഥാനാര്‍ഥികളുടേയും സ്വത്ത് വിവരങ്ങള്‍ പുറത്ത്.പണത്തിന്റേയും ഭൂ സ്വത്തിന്റേയും കാര്യത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജെബി മേത്തര്‍ ഏറെ മുന്നിലാണ്. ജെബി മേത്തര്‍ക്ക് 11.14 കോടിയുടെ കാര്‍ഷിക, കാര്‍ഷികേതര ഭൂസ്വത്തുകളാണ് രേഖകളിലുള്ളത്. 87,03,200 രൂപയുടെ ആഭരണങ്ങളും 1,54,292 രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയും 75 ലക്ഷം രൂപ വിലയുള്ള വീടും ജെബിയുടെ പേരിലുണ്ട്. കൈവശമുള്ളത് പതിനായിരം രൂപയാണ്. 46.16 ലക്ഷത്തിന്റെ ബാധ്യതയുണ്ടെന്നും ജെബി സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. ഭര്‍ത്താവിന്റെ പേരില്‍ 41 ലക്ഷം വിലയുള്ള മെഴ്സിഡസ് […]

Read More

പാതയോരത്തെ കൊടിതോരണങ്ങള്‍: സര്‍വകക്ഷിയോഗം വിളിച്ചതിനെതിരെ ഹൈക്കോടതി

പാതയോരത്തെ കൊടി തോരണങ്ങളുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരായ സര്‍വകക്ഷി യോഗത്തെ വിമര്‍ശിച്ച്‌ ഹൈക്കോടതി. കോടതി ഉത്തരവ് മറികടക്കാനാണ് സര്‍വകക്ഷിയോഗം വിളിച്ചത്. കൊടി തോരണങ്ങള്‍ വയ്ക്കാന്‍ അനുമതി വേണമെന്നാണ് പാര്‍ട്ടികള്‍ പറയുന്നത്. എന്നാല്‍ ഇത് കോടതിയില്‍ പറയാന്‍ ധൈര്യം കാണിക്കുന്നില്ലെന്നും ജസ്റ്റിസ്‌ ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കോടതിയുടെ ഇടപെടലോടെ കൊച്ചിയുടെ മുഖച്ഛായ മാറ്റിയ പഴയ ഒരു സംഭവം കോടതി ചൂണ്ടിക്കാട്ടി. കോടതി ഇടപെടലിനെത്തുടര്‍ന്നാണ് കൊച്ചിയില്‍ കഴിഞ്ഞ വര്‍ഷം ഒരു വീട്ടില്‍പ്പോലും വെള്ളം കയറാതിരുന്നതെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. […]

Read More

ഇന്ധനക്ഷാമം രൂക്ഷം; പമ്ബുകളില്‍ നീളന്‍ ക്യൂവും ബഹളവും; പട്ടാളത്തെ ഇറക്കി ശ്രീലങ്ക

കൊളംബോ: ശ്രീലങ്കയില് ഇന്ധനക്ഷാമം രൂക്ഷമായതോടെ പമ്ബുകളില്‍ നീളന്‍ ക്യൂവും വിവിധ ഭാഗങ്ങളില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും കാരണണായി.ഈ സാഹചര്യത്തില്‍ ശ്രീലങ്ക സൈന്യത്തെ രംഗത്തിറക്കി. പെട്രോള്‍ പമ്ബുകള്‍ സൈന്യത്തിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സാമ്ബത്തിക പ്രതിസന്ധി ഉയര്‍ത്തുന്ന വെല്ലുവിളിയ്‌ക്കൊപ്പം ശ്രീലങ്കയില്‍ പെട്രോള്‍ ഡീസല്‍ വിലയും കുതിച്ചുയരുകയാണ്. നിരവധി പേര്‍ മണിക്കൂറോളമാണ് പമ്ബുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നത്. പലയിടത്തും ജനങ്ങള്‍ അക്രമസക്തരായി ക്രമസമാധാന പ്രശ്‌നത്തിലേക്ക് നീങ്ങുകയും ചെയ്തു. ഇന്ധനവിതരണം കാര്യക്ഷമമാക്കാനാണ് പട്ടാളത്തെ നിയോഗിച്ചിരിക്കുന്നതെന്ന് മന്ത്രി ജെമിനി ലോകുഗ പറഞ്ഞു. ആളുകള്‍ കാനുകൡ പെട്രോള്‍ […]

Read More

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്തേക്കും. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ നേതൃത്വത്തിലാവും ചോദ്യം ചെയ്യല്‍ നടക്കുക. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ നോട്ടീസ് നല്‍കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രവാസി സംരംഭകയായ സീരിയല്‍ നടിയെ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു. ദിലീപുമായി ഏറെ അടുപ്പമുള്ള നടിയെ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വച്ചാണ് ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുന്‍ നായികയായിരുന്ന നടിയെയും […]

Read More

‘റൗഡിസം വളരുന്നതിന് കാരണമാകും’; നയന്‍താരയ്ക്കും വിഗ്നേഷ് ശിവനുമെതിരെ പരാതിയുമായി യുവാവ്

ചെന്നൈ: തെന്നിന്ത്യന്‍ താരം നായന്‍താരയ്ക്കും ചലച്ചിത്ര സംവിധായകന്‍ വിഗ്നേഷ് ശിവനുമെതിരെ പൊലീസില്‍ പരാതി നല്‍കി യുവാവ്. ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. സാലിഗ്രാം സ്വദേശി കണ്ണന്‍ എന്ന യുവവാണ് ഇവര്‍ക്കെതിരെ പൊലീസിനെ പരാതിയുമായി സമീപിച്ചത്. ‘റൗഡി പിക്‌ചേഴ്‌സ്‘ എന്നാണ് നായന്‍താരയുടെയും വിഗ്നേഷ് ശിവന്റെയും പ്രൊഡക്ഷന്‍ കമ്ബനിയുടെ പേര്. ഈ പേര് തമിഴ്‌നാട്ടില്‍ റൗഡിസം വളരുന്നതിന് കാരണമാകുമെന്നാണ് പരാതിയില്‍ യുവാവ് പറയുന്നത്. തമിഴ്നാട് പൊലീസ് റൗഡിസത്തിനെതിരെ വ്യാപക നടപടി സ്വീകരിക്കുന്നതിനിടെ യുവാക്കള്‍ ആരാധനയോടെ കാണുന്ന താരങ്ങള്‍ […]

Read More

‘ഇന്നലെ നടന്നത് അടി കിട്ടേണ്ട തരത്തിലുള്ള സമരമാണ്. എന്നിരുന്നാലും പൊലീസ് സംയമനത്തോടെ സമരക്കാരെ നേരിട്ടു; കോടിയേരി

തിരുവനന്തപുരം: കെ– റെയില്‍ സമരത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ റെയിലിന്റെ പേരില്‍ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും അതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും കോടിയേരി പ്രതികരിച്ചു. ”എല്‍ഡിഎഫ് ഭരിക്കുമ്ബോള്‍ കേരളത്തില്‍ ഒന്നും നടത്താന്‍ സമ്മതിക്കില്ലെന്ന നിലപാടിന്റെ ഭാഗമായി നടക്കുന്ന സമരമാണിത്. ഇന്നലെ നടന്നത് അടി കിട്ടേണ്ട തരത്തിലുള്ള സമരമാണ്. എന്നിരുന്നാലും പൊലീസ് സംയമനത്തോടെ സമരക്കാരെ നേരിട്ടു. കെ–റെയില്‍ സര്‍വ്വേ, ഡിപിആര്‍, പാരിസ്ഥിതിക ആഘാത പഠനം എന്നിവയ്ക്ക് കേന്ദ്രവും ഹൈക്കോടതിയും അനുമതി […]

Read More

കെ റെയില്‍ സമരം; പിന്നില്‍ തെക്കും വടക്കുമില്ലാത്ത വിവര ദോഷികള്‍: ഇ പി ജയരാജന്‍

കണ്ണൂര്‍: കെ റെയിലിനെതിരായ സമരത്തില്‍ ജനങ്ങളില്ലെന്ന് സിപിഎം നേതാവ് ഇ.പി.ജയരാജന്‍. സമരത്തിന് പിന്നില്‍ തെക്കും വടക്കുമില്ലാത്ത വിവര ദോഷികളാണുള്ളത്. കോണ്‍ഗ്രസ്സ് നേതൃത്വം അറുവഷളന്മാരുടെ കയ്യിലാണിപ്പോള്‍. മുസ്ലീം ലീഗിന്റെ തണലില്‍ വളരുന്ന ഒരു പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. മുസ്ലീം ലീഗ് ഇല്ലങ്കില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കഴിയാത്ത ഈ ഗതികെട്ട പാര്‍ട്ടിയോട് എന്ത് പറയാനാണെന്നും ഇ.പി ജയരാജന്‍ ചോദിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശന് വേറെ പണിയൊന്നുമില്ലെങ്കില്‍ പോയി കുറ്റി പറിക്കട്ടേയെന്നും നേരത്തെ കിഫ്ബിയെ എതിര്‍ത്ത കോണ്‍ഗ്രസ്സ് നേതാക്കള്‍ […]

Read More

സ്കൂള്‍ ഓഫ് ഡ്രാമയിലെ ലൈംഗികാതിക്രമം: സുനില്‍കുമാറിന് ജാമ്യമില്ല

തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാല സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ അസി.പ്രഫസര്‍ എസ്. സുനില്‍കുമാറിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂര്‍ ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഈ മാസം ഒന്നിന് കണ്ണൂരില്‍ സുഹൃത്തിന്‍റെ വീട്ടില്‍ ഒളിവിലായിരുന്ന ഇയാളെ തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബലാത്സംഗ കുറ്റത്തിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതോടെ സുനില്‍ കുമാറിനെ യൂനിവേഴ്സിറ്റി സസ്പെന്‍ഡ് ചെയ്തിരുന്നു. ഒന്നാം വര്‍ഷ നാടക ബിരുദ വിദ്യാര്‍ഥിനിയെ സുനില്‍ കുമാര്‍ ഔദ്യോഗിക […]

Read More

കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം ഹൈക്കോടതി റദ്ദാക്കി. നിയമനം ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. നിയമനത്തിന് വൈസ് ചാന്‍സലര്‍ക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. നിയമനം ചട്ടവിരുദ്ധമാണെന്ന് ചാന്‍സലര്‍ കോടതിയെ അറിയിച്ചിരുന്നു. ചാന്‍സലറായ ഗവര്‍ണറുടെ അനുമതിയില്ലാതെ സര്‍വകലാശാല ചട്ടം ലംഘിച്ച്‌ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ചത് ചോദ്യം ചെയ്തായിരുന്നു ഹരജി. മൂന്നു മാസം മുമ്ബാണ് സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍, 68 ഓളം പുതിയ അംഗങ്ങളെ സിന്‍ഡിക്കേറ്റ് […]

Read More

മുന്‍ഗണന നല്‍കിയത് പൗരന്മാരുടെ സുരക്ഷ മാത്രം; റഷ്യ-യുക്രെയിന്‍ വിഷയത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി ബൈഡന്‍

വാഷിംഗ്ടണ്‍: യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തോടുള്ള തങ്ങളുടെ പ്രധാന സഖ്യ കക്ഷികളിലൊരാളായ ഇന്ത്യയുടെ പ്രതികരണം വ്യത്യാസപ്പെട്ടതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനെ ദൃഢതയില്ലാത്തതാണെന്നാണ് ബൈഡന്‍ വിശേഷിപ്പിച്ചത്.വാഷിംഗ്ടണില്‍ സംഘടിപ്പിച്ച അമേരിക്കന്‍ വ്യവസായ പ്രമുഖരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്ക, ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ നാല് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സഖ്യകക്ഷിയുടെ പ്രതികരണങ്ങളില്‍ ഇന്ത്യയെ മാറ്റിനിറുത്തിയാല്‍ ബാക്കിയെല്ലാവരും റഷ്യക്കെതിരെ ഉറച്ച നിലപാടെടുത്തിരുന്നുവെന്നും ബൈഡന്‍ പറഞ്ഞു. ജപ്പാനും ഓസ്‌ട്രേലിയയും ശക്തമായാണ് വിഷയത്തില്‍ പ്രതികരിച്ചത്. ഇന്ത്യയുടെ മുന്‍ഗണന തങ്ങളുടെ […]

Read More