Blog Post

Karanavars > News >

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി. എറണാകുളം അടക്കം ചില ജില്ലകളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഈ നീക്കം. തെരഞ്ഞെടുപ്പ് ജോലിയുണ്ടായിരുന്നവരില്‍ ചിലര്‍ക്ക് രോഗലക്ഷണങ്ങളുണ്ടായതോടെ നടത്തിയ പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരികരിച്ചത്. ഇതോടെയാണ് തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജീവനക്കാരെയെല്ലാം പരിശോധനക്ക് വിധേയമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയത്. ചുമതലയുണ്ടായിരുന്ന ജീവനക്കാരുടെ പട്ടിക റിട്ടേണിങ് ഓഫിസര്‍മാര്‍ ജില്ലാ ആരോഗ്യവകുപ്പിന് കൈമാറണം. ഇവര്‍ക്കെല്ലാം സര്‍ക്കാര്‍ ചെലവില്‍ പരിശോധന നടത്തും. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരുന്ന പല പ്രമുഖ നേതാക്കളും രോഗ ബാധിതരായതോടെ […]

Read More

വാഗമണിലെ മയക്കുമരുന്ന് നിശാപാര്‍ട്ടി; നാലുപേര്‍ അറസ്റ്റില്‍

ഇടുക്കി: വാഗമണില്‍ നിശാപാര്‍ട്ടി നടക്കുന്നിടത്ത് നിന്നും മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. നിശാ പാര്‍ട്ടി സംഘടിപ്പിച്ച നാലുപേരാണ് അറസ്റ്റിലായത്. കേസില്‍ റിസോര്‍ട്ട് ഉടമയെ പൊലീസ് ചോദ്യം ചെയ്തു. സിപിഐ പ്രാദേശിക നേതാവും ഏലപ്പാറ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഷാജി കുറ്റിക്കാടനെയാണ് ചോദ്യം ചെയുന്നത്. ജന്മദിന ആഘോഷങ്ങള്‍ക്കെന്ന പേരിലാണ് റിസോര്‍ട്ട് എടുത്തതെന്നും മൂന്ന് റൂം മാത്രമാണ് എടുത്തതെന്നും ഷാജി പറഞ്ഞു. റിസോര്‍ട്ട് ബുക്ക് ചെയ്തത് കൊച്ചി സ്വദേശി ഏണസ്റ്റ് എന്നയാളാണെന്നും ഷാജി വെളിപ്പെടുത്തി. എണ്ണത്തില്‍ കൂടുതല്‍ […]

Read More

എം ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നീക്കം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടും. കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം(പിഎംഎല്‍എ) ആണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാന്‍ ഇ.ഡി നടപടി ആരംഭിച്ചത്. 14 കോടിയിലധികം രൂപയുടെ സ്വത്ത് സമ്ബാദിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും പേരിലുള്ള ലോക്കറില്‍ നിന്നു കിട്ടിയ പണവും സ്വര്‍ണവും ഇ.ഡി കണ്ടുകെട്ടിയിരുന്നു. ഇതിനു പിന്നിലെയാണ് കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ പേരിലുള്ള സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടാന്‍ ഇ.ഡി […]

Read More

‘ജയശ്രീറാം’ ഉയർന്നിടത്ത് ദേശീയ പതാക ഉയർത്തി ഡിവൈഎഫ്ഐ മറുപടി

പാലക്കാട്: തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന സമയത്ത് ബിജെപി പ്രവര്‍ത്തകര്‍ ‘ജയ് ശ്രീറാം‘എന്നെഴുതിയ ബാനര്‍ പതിച്ച പാലക്കാട് നഗരസഭാ കെട്ടിടത്തിന് മുകളില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക ഉയര്‍ത്തി. ജയ്ശ്രീറാം ഫ്‌ളക്‌സ് വിരിച്ച അതേ സ്ഥലത്താണ് പ്രതിഷേധത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ത്രിവര്‍ണ പതാക വിരിച്ചത്. നഗരസഭയിലേക്ക് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തി. ഇതിനിടെ ബിജെപി പ്രവര്‍ത്തകരുടെ പേരില്‍ ഐ.പി.സി. 153-ാം വകുപ്പനുസരിച്ച് വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പെരുമാറിയതിന് കേസെടുത്തിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രവര്‍ത്തകരെ പ്രതിപ്പട്ടകയില്‍ ചേര്‍ക്കും. […]

Read More

കൊച്ചിയില്‍ യുവനടിയെ അപമാനിച്ച സംഭവം ; പ്രതികളെ തിരിച്ചറിഞ്ഞു, പൊലീസ് സ്വമേധയാ കേസെടുക്കും

കൊച്ചി: കൊച്ചിയിൽ ഷോപ്പിം​ഗ് മാളിൽ വച്ച് നടിയെ അപമാനിക്കാൻ ശ്രമിച്ചവരെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പൊലീസ് തിരിച്ചറിഞ്ഞു. സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കു൦. കളമശ്ശേരി പൊലീസെത്തി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് രണ്ട് പേരെയും തിരിച്ചറിഞ്ഞത്. നടിയുമായി പൊലീസ് സ൦സാരിച്ചു. നടി തയ്യാറെങ്കിൽ ഇന്ന് തന്നെ മൊഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകിട്ട് കൊച്ചിയിലെ മാളിൽ വച്ച് രണ്ട് ചെറുപ്പക്കാർ അപമാനിക്കാൻ ശ്രമിച്ചെന്നും ശരീരത്തിൽ സ്പർശിച്ചതിന് ശേഷം യുവാക്കൾ പിന്തുടർന്നുവെന്നും ഇൻസ്റ്റഗ്രാമിലൂടെയാണ് നടി വെളിപ്പെടുത്തിയത്. അപമാനത്തിന്‍റെ ആഘാതത്തിൽ ആ സമയത്ത് വേണ്ടവിധം

Read More

തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയമില്ല, ബിജെപിയില്‍ കെ. സുരേന്ദ്രനെതിരേ പടയൊരുക്കം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കിയെന്ന കെ. സുരേന്ദ്രന്റെ അവകാശവാദത്തെ തള്ളി കൃഷ്ണദാസ് പക്ഷവും ശോഭാ സുരേന്ദ്രന്‍ പക്ഷവും. തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് ശോഭാസുരേന്ദ്രന്‍ ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചതായാണ് വിവരം. 1321 വാര്‍ഡുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയത്. ഇത്തവണ അത് 1601 ആയി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാളും മുന്നേറ്റമുണ്ടായിട്ടുണ്ടെങ്കിലും അത് ലക്ഷ്യത്തിനടുത്തെത്തിയില്ല. ബിജെപിക്കെതിരേ ന്യൂനപക്ഷ ഏകീകരണം നടന്നുവെന്നും തിരുവനന്തപുരം കോര്‍പ്പറേഷനിലടക്കം അത് പ്രകടമായിരുന്നുവെന്നുമാണ് ബിജെപി–ആര്‍എസ്എസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പില്‍ പല വാര്‍ഡുകളിലും മുഖ്യപ്രതിപക്ഷമാവാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. കൂടുതല്‍ […]

Read More

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാര്‍ച്ചില്‍; കോളജുകളില്‍ ജനുവരി മുതല്‍ ക്ലാസ്​ ആരംഭിക്കും

തിരുവനന്തപുരം: എസ്​.എസ്​.എല്‍.സി പരീക്ഷയും ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച്‌ മാര്‍ച്ച്‌ 17 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ക്കുള്ള ക്രമീകരണവും വിദ്യാഭ്യാസ വകുപ്പ് ഉടനെ നടത്തും. പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച […]

Read More

‘ഇന്ത്യയിൽ ഓരോ കോവിഡ് കേസിനൊപ്പവും തിരിച്ചറിയാത്ത 90 രോഗികൾ’…

ന്യൂഡൽഹി ∙ രാജ്യത്തു കണ്ടുപിടിക്കപ്പെട്ട ഓരോ കോവിഡ് കേസുകൾക്കിടയിലും തിരിച്ചറിയപ്പെടാതെ പോയത് 90 രോഗികളെന്ന് പഠനം. ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ (ഡിഎസ്ടി) നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലാണു കണ്ടെത്തൽ. രാജ്യത്ത് ഫെബ്രുവരി 2021നകം കോവിഡ് നിയന്ത്രണവിധേയമാകുമെന്ന് പ്രവചനം നടത്തിയതും ഇവരാണ്. ഗണിതശാസ്ത്ര മാതൃകയിലൂടെയാണു പഠനം നടത്തിയത്. എന്നാൽ രാജ്യത്തെ ജനസംഖ്യയുമായി ചേർത്ത് ഇതു പരിശോധിച്ചിട്ടില്ല. ഇന്ത്യയിലെ 60 ശതമാനം ആളുകളെയും കോവിഡ് ബാധിച്ചുവെന്നും അവരിൽ ആന്റിബോഡി രൂപപ്പെട്ടുവെന്നും ഈ മാതൃക വ്യക്തമാക്കുന്നതായി ഐഐടി കാന്‍പുരിലെ പ്രഫ. […]

Read More

സി.എം. രവീന്ദ്രന്‍ ഇ.ഡിക്ക്​ മുന്നില്‍ ചോദ്യം ചെയ്യലിന്​ ഹാജരായി

കോഴിക്കോട്​: മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ്​ സെക്രട്ടറി സി.എം. രവീന്ദ്രന്‍ എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ട​റേറ്റിന്​ മുന്നില്‍ ചോദ്യം ചെയ്യലിന്​ ഹാജരായി. നാലാം തവണ നോട്ടീസ്​ അയച്ചതിന്​ ശേഷമാണ്​ ചോദ്യം ചെയ്യലിന്​ ഹാജരായത്​. കൊച്ചി ഓഫിസിലാണ്​ അദ്ദേഹം ഹാജരായത്​. സ്വര്‍ണക്കടത്ത്​ കേസിലെ പ്രതി സ്വപ്​ന സുരേഷിനെ സി.എം. രവീന്ദ്രന്‍ നിരവധി തവണ വിളിച്ചതായി സ്വപ്​നയുടെ മൊഴിയുള്ളതായി ഇ.ഡി അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ്​ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്​. രവീന്ദ്രന്‍െറ ഹരജി വ്യാഴാഴ്​ച ഹൈകോടതി പരിഗണിക്കാന്‍ ​ഇരിക്കെയാണ്​ ചോദ്യം ചെയ്യലിന്​ ഹാജരായത്​. ആദ്യ തവണ […]

Read More

മാധ്യമപ്രവര്‍ത്തകനെ ഇടിച്ചിട്ട ലോറി കണ്ടെത്തി, ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണത്തിനിടയാക്കിയ ലോറി കണ്ടെത്തി. എസ് വി പ്രദീപിനെ ഇടിച്ചുകൊലപ്പെടുത്തിയ ടിപ്പര്‍ ലോറിയെക്കുറിച്ചുള്ള വിവരം ഇന്നുരാവിലെ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ പ്രതാപന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. നഗരാതിര്‍ത്തി കടന്ന് വാഹനം പോയിട്ടുണ്ടോയെന്ന കാര്യത്തിലായിരുന്നു രാവിലെ മുതല്‍ അന്വേഷണം പുരോഗമിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഈഞ്ചയ്ക്കല്‍ ഭാഗത്തേക്ക് ഈ ടിപ്പര്‍ ലോറി പോകുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചു. തുടര്‍ന്ന് ഈഞ്ചയ്ക്കല്‍വച്ച്‌ ലോറി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഡ്രൈവര്‍ ജോയിയെ ചോദ്യം ചെയ്യാനായി വാഹനത്തിനൊപ്പം നേമം […]

Read More