Blog Post

Karanavars > News >

ജപ്തിക്കിടെ ആത്മഹത്യാ ഭീഷണി; പൊള്ളലേറ്റ ഗൃഹനാഥന്‍ മരിച്ചു

നെയ്യാറ്റിന്‍കര: കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ഗൃഹനാഥന്‍ മരിച്ചു. നെയ്യാറ്റിന്‍കരയിലെ നെല്ലിമൂട് പോങ്ങില്‍ നെട്ടതോട്ടം കോളനിക്കുസമീപം താമസിക്കുന്ന രാജനാണ് മരിച്ചത്. കുടിയൊഴിപ്പിക്കല്‍ തടയുന്നതിനായി ആണ് ഭാര്യയെ ചേര്‍ത്തുപിടിച്ച്‌ രാജന്‍ പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യ ഭീഷണി മുഴക്കിയത്. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് രാജന്‍ മരിച്ചത്. 70%ത്തോളം പൊള്ളലേറ്റ രാജന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 22നായിരുന്നു സംഭവം നടന്നത്. ലക്ഷം വീട് കോളനിയിലെ പുറമ്ബോക്ക് ഭൂമിയിലാണ് രാജനും കുടുംബവും […]

Read More

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്താന്‍ തീരുമാനം

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്താന്‍ ധാരണ. ഏപ്രില്‍ അവസാന വാരത്തിനും മേയ് രണ്ടാം വാരത്തിനും ഇടയില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് നിലവിലെ തീരുമാനം. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍, മേയ് മാസങ്ങളിലായാണ് നടക്കേണ്ടത്. ഇതില്‍ കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലവില്‍ പരിഗണനയ്‌ക്കെടുത്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഏപ്രില്‍ തുടങ്ങി മേയ് രണ്ടാം വാരത്തോടെയാകും തെരഞ്ഞെടുപ്പ് അവസാനിക്കുക. ഇതനുസരിച്ച്‌ സംസ്ഥാനത്ത് 90 ദിവസത്തില്‍ താഴെയായിരിക്കും മാതൃക […]

Read More

പ്രിയങ്ക ഗാന്ധി അറസ്റ്റില്‍

ദില്ലി: കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍‍ഷക നിയമങ്ങള്‍ക്കെതിരായി കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കള്‍ അറസ്റ്റിലായി. പുതിയ കര്‍‌ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച്‌ നടത്താന്‍ പദ്ധയിട്ടിരുന്നു. എന്നാല്‍ ദില്ലി പൊലീസ് ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു. പിന്നാലെ പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യം വിളിച്ച്‌ മുന്നോട്ട് നീങ്ങിയപ്പോഴാണ് പൊലീസ് തടഞ്ഞത്. തുടര്‍ന്ന് പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു.

Read More

കോഴിക്കോട്ട് ഒന്നര വയസുകാരന് ഷിഗല്ല രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്ട് ഫറോക്ക് നഗരസഭയില്‍ കല്ലമ്ബാറയിലെ ഒന്നര വയസുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. മൂന്ന് ദിവസം മുന്‍പ് കഠിനമായ വയറു വേദനയെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ കോഴിക്കോട് മായനാട് ഒന്‍പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മായനാട് കോട്ടാംപറമ്ബ് ഭാഗത്തെ രണ്ടു കിണറുകളില്‍ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതായാണ് പ്രാഥമിക വിവരം. നാലു ദിവസം കൂടി കാത്തിരുന്നാലേ അന്തിമ ഫലം ലഭിക്കുകയുള്ളൂ. […]

Read More

ജനുവരി നാലു മുതൽ കോളേജുകൾ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകൾ ജനുവരി നാലുമുതൽ ആരംഭിക്കാൻ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ചു മണിവരെയാണ് ക്ലാസുകൾ. രണ്ട് ഷിഫ്റ്റുകളായിട്ടാകും പ്രവർത്തിക്കുക. പകുതി കുട്ടികളെ മാത്രമാകും ഒരേസമയം ക്ലാസിൽ അനുവദിക്കുക. ആർട്‌സ് ആൻഡ്‌ സയൻസ് കോളേജുകൾ, ലോ, മ്യൂസിക്, ഫൈൻ ആർട്‌സ്, ഫിസിക്കൽ എഡ്യുക്കേഷൻ, പോളിടെക്‌നിക് കോളേജുകൾ, സർവകലാശാലകൾ എന്നിവയിൽ ബിരുദ കോഴ്‌സിന് അഞ്ച്, ആറ് സെമസ്റ്ററുകൾക്കാകും ആദ്യം ക്ലാസ്സ് ആരംഭിക്കുക. പി.ജി, ഗവേഷണ കോഴ്‌സുകളിൽ എല്ലാ വിദ്യാർഥികൾക്കും നാലിനുതന്നെ ക്ലാസ് ആരംഭിക്കും. കോളേജ് […]

Read More

കര്‍ണാടകയില്‍ ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ

ബംഗളുരു: ബ്രിട്ടനില്‍ കോവിഡിന്റൈ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യൂ എര്‍പ്പെടുത്തി. ഇന്ന് രാത്രി മുതല്‍ ജനുവരി രണ്ട് വരെ കര്‍ഫ്യൂ തുടരമെന്ന് മുഖ്യമന്ത്രി ബിഎസ് യെഡ്യൂരപ്പ പറഞ്ഞു. രാത്രി പത്തുമുതല്‍ രാവിലെ ആറ് മണിവരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റഎ പശ്ചാത്തലത്തില്‍ ഇന്നുമുതല്‍ ജനുവരി രണ്ടുവരെ രാത്രി പത്തുമുതല്‍ രാവിലെ ആറുമണിവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.’ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ പറഞ്ഞു. കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ […]

Read More

അഭയ വധക്കേസ്: ഫാ.തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം; സി.സെഫിക്കും ജീവപര്യന്തം

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഫാ.തോമസ് കോട്ടൂര്‍, സി.സെഫി എന്നിവര്‍ക്ക് തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പ്രതികള്‍ അഞ്ചു ലക്ഷം രൂപ പിഴയും അടയ്ക്കണം. ഫാ.കോട്ടൂരിന് ഇരട്ട ജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. കൊലപാതകത്തിനും അതിക്രമിച്ചുകയറിയതിനുമാണിത്. തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷവുമാണ് ശിക്ഷ. സി.സെഫിക്ക് കൊലപാതകത്തിന് ജീവപര്യന്തവും തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷവുമാണ് തടവുശിക്ഷ. ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയാകും. കൊലപാതകം നടന്ന് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുന്നത്. […]

Read More

പ്രിയ കവയിത്രി സുഗതകുമാരി അന്തരിച്ചു

തിരുവനന്തപുരം: മനുഷ്യജീവിതത്തിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ പൊള്ളുന്ന തരത്തില്‍ തന്റെ കവിതകളിലൂടെ ആവിഷ്‌കരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി പത്മശ്രീ സുഗതകുമാരി അന്തരിച്ചു. വാര്‍ദ്ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് വീട്ടിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെയാണ് ആരോഗ്യനില വഷളായതും മരണം സംഭവിച്ചതും. അരനൂറ്റാണ്ടിലേറെയായി തുടരുന്ന കാവ്യജീവിതത്തിനിടെ നിരാലംബര്‍ക്കിടയിലേക്കും തെരുവിലേക്കും കടന്നുചെന്ന സുഗതകുമാരി പരിസ്ഥിതി, ജനകീയ പ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളിയുമായിരുന്നു. പ്രശസ്ത കവിയും സ്വാതന്ത്ര്യസമരസേനാനിയുമായ ബോധേശ്വരന്റെയും തിരുവനന്തപുരം വിമന്‍സ് കോളേജില്‍ […]

Read More

‘സൂഫിയും സുജാതയും’ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു

കോയമ്ബത്തൂര്‍: ‘സൂഫിയും സുജാതയും‘ എന്ന ചിത്രത്തിന്‍റെ സം​വി​ധാ​യ​ക​ന്‍ ഷാ​ന​വാ​സ് ന​ര​ണി​പ്പു​ഴ അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് കോ​യ​മ്ബ​ത്തൂ​ര്‍ കെ​ജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ ഒമ്ബതു മണിയോടെയാണ് അ​ന്ത്യം. മ​ല​പ്പു​റം ജി​ല്ല​യി​ലെ പൊ​ന്നാ​നി ന​ര​ണി​പ്പു​ഴ സ്വ​ദേ​ശി​യാ​ണ്. അ​ട്ട​പ്പാ​ടി​യി​ല്‍ പു​തി​യ സി​നി​മ​യു​ടെ എ​ഴു​ത്തി​നി​ടെ​യാ​ണ് ഷാനവാസ് നരണിപ്പുഴയ്ക്ക് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ളാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ആംബുലന്‍സില്‍വെച്ച്‌ രക്തസ്രാവം ഉണ്ടായിരുന്നു. – എ​ഡി​റ്റ​റാ​യാ​ണ് ഷാ​ന​വാ​സ് സി​നി​മാ ലോ​ക​ത്ത് സ​ജീ​വ​മാ​യ​ത്. ‘ക​രി‘​യാ​ണ് ആ​ദ്യ ചി​ത്രം. ഒട്ടേറെ ചലച്ചിത്ര മേളകളില്‍ പ്രശംസ പിടിച്ചുപറ്റിയ […]

Read More

സിസ്റ്റര്‍ അഭയ കേസ് ; നിര്‍ണായക ശിക്ഷ വിധി ഇന്ന്

തിരുവനന്തപുരം: അഭയക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ സനല്‍ കുമാറാണ് വിധി പറയുന്നത്. കൊലപാതകം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. പ്രതികള്‍ക്ക് വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കുമെന്നാണ് സൂചന. അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പ്രസ്താവന നടത്തുന്നത്. കേസിലെ ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിനെതിരെ കൊലപാതകം, തെളിവു നശിപ്പിക്കല്‍, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. മറ്റൊരു പ്രതിയായ സിസ്റ്റര്‍ സെഫിക്കെതിരേയും കൊലപാതകവും തെളിവു […]

Read More