ഇസ്രായേലിനെ അംഗീകരിക്കില്ല; ഫലസ്‌തീനുള്ള പിന്തുണ തുടരും, നിലപാടിൽ മാറ്റമില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി
ക്വാലാലംപൂർ: ഇസ്രായേൽ രാജ്യത്തെ അംഗീകരിക്കില്ലെന്നും ഫലസ്‌തീൻ ജനതക്കുള്ള പിന്തുണ തുടരുമെന്നും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. പെറുവിൽ നടക്കുന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോഓപ്പറേഷൻ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം. ഇസ്രായേലുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ മലേഷ്യ നടത്തുമെന്നറിപ്പോർട്ടുകളും അദ്ദേഹം തള്ളി. പിന്നീട് യു.എസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും അദ്ദേഹം തന്റെ നിലപാട് ആവർത്തിച്ചു.നീതിക്ക് വേണ്ടി ഇസ്രായേലുമായുള്ള ബന്ധത്തിൽ ഒരു മാറ്റവും വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിന് യു.എന്നിൽ അംഗത്വമുണ്ട്. പലരും അവരെ ഒരു രാജ്യമായി അംഗീകരിച്ചിട്ടുണ്ട്. […]