കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ മോശമായി
പെരുമാറിയെന്ന പരാതി : ഡിഎംഒ റിപ്പോർട്ട് സമർപ്പിച്ചു കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിയോടും ഒപ്പമെത്തിയ ബന്ധുക്കളോടും കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ. രേഖ കൃഷ്ണൻ മോശമായി പെരുമാറിയ സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) ആരോഗ്യവകുപ്പിന് ഔദ്യോഗിക റിപ്പോർട്ട് സമർപ്പിച്ചു. ഇന്നലെ പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് ഈ വിഷയത്തിൽ ശക്തമായ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. പാതിരാത്രിയിൽ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ എത്തിയ പനിയും ശരീരവേദനയുമുള്ള രോഗിയോട്, “ഇത് എമർജൻസിയല്ല, കാഷ്വാലിറ്റി തുറന്നുവച്ചിരിക്കുന്നത് നിങ്ങൾക്ക് ഓടിക്കയറാൻ […]