Blog Post

Karanavars > News >

കൂടുതല്‍ നിയന്ത്രണങ്ങള്‍, സ്കൂളുകള്‍ അടയ്ക്കുന്ന കാര്യം തീരുമാനിക്കും; മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് വിദഗ്ദ്ധ സമിതി യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവര്‍ത്തന നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് 11ന് യോഗം ചേരും. യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും പങ്കെടുക്കും. യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും, പ്രതിരോധ നടപടികളെക്കുറിച്ചും വിദഗ്ദ്ധ സമിതിയുടെ നിര്‍ദേശം തേടും. വാരാന്ത്യ, രാത്രികാല കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയേക്കും. ജില്ലകളിലെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ സിഎഫ്‌എല്‍ടിസി തുറക്കുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും. സംസ്ഥാനത്ത് ഇന്നലെ 6238 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. […]

Read More

മികച്ച ആരോഗ്യ പ്രകടനമുളള സംസ്ഥാനം കേരളം; മോശം ഉത്തര്‍പ്രദേശ്

ഡല്‍ഹി: സംസ്ഥാനങ്ങളുടെ മൊത്തത്തില്‍ ഉള്ള ആരോഗ്യ പ്രകടനത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്. നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയിലാണ് സംസ്ഥാനം ഒന്നാം സ്ഥാനത്ത് എത്തിയത്. ഉത്തര്‍പ്രദേശാണ് ഏറ്റവും മോശം പ്രകടനം കാഴ്ച വെയ്ക്കുന്ന സംസ്ഥാനം. നീതി ആയോഗിന്റെ നാലാമത്തെ ആരോഗ്യ സൂചികയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആരോഗ്യ രംഗത്തെ സംസ്ഥാനങ്ങളുടെ സമഗ്ര പ്രകടനം വ്യക്തമാക്കുന്ന സൂചികയാണ് ഇത്. 2019 – 20 വര്‍ഷത്തെ ദേശീയ ആരോഗ്യ സൂചിക ആണ് നീതി ആയോഗ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. നീതി ആയോഗിന്റെ […]

Read More

സഹോദരനെന്ന് പരിചയപ്പെടുത്തി വീട്ടിൽ കയറ്റി, യുവതിയുടെ വഴിവിട്ട ജീവിതത്തിൽ ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യ അറസ്റ്റിൽ

മലയിൻകീഴ്: ഭാര്യയുടെ വഴിവിട്ട ജീവിതത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യചെയ്ത സംഭവത്തിൽ ഭാര്യ പാങ്ങോട് സ്വദേശി അഖിലയെ (30) വിളപ്പിൽശാല പൊലീസ് അറസ്റ്റുചെയ്തു. 2019 സെപ്തംബർ 9ന് വിളപ്പിൽശാല ചാച്ചിയോട് ഉഷാഭവനിൽ ശിവപ്രസാദ് (34) വീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിലാണ് അറസ്റ്റ്. മകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാവ് ഉഷാകുമാരി അഖിലയ്ക്കും കാമുകൻ നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്തുവീട്ടിൽ വിഷ്ണുവിനുമെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ശ്രീകാര്യം മടത്തുനട ലൈനിലെ വാടകവീട്ടിൽ നിന്ന് ഇന്നലെ […]

Read More

സംസ്ഥാന എന്‍ജിനിയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചേക്കും

സംസ്ഥാന എന്‍ജിനിയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 24ന് നടത്താന്‍ നിശ്ചയിച്ച പരീക്ഷകളാണ് മാറ്റിവെക്കാന്‍ ആലോചിക്കുന്നത്. ഐ.ഐ.ടി, ജെ.ഇ.ഇ പരീക്ഷകള്‍ അതേദിവസം നടക്കുന്നതിനാലാണ് പരീക്ഷകള്‍ മാറ്റിവെക്കുന്നത്. അന്തിമ തീരുമാനം ഉടനെടുക്കുമെന്ന് എന്‍ട്രന്‍സ് കമ്മീഷണറേറ്റ് അറിയിച്ചു. ജൂലൈ 11ന് തീരുമാനിച്ചിരുന്ന പരീക്ഷ കോവിഡ് വ്യാപനം കണക്കിലെടുത്ത് 24ലേക്ക് നീട്ടിവെക്കുകയായിരുന്നു. ഒന്നരലക്ഷത്തോളം പേരാണ് ഇത്തവണ പരീക്ഷയ്ക്കു വേണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് മാറ്റിവെക്കാനുള്ള ആലോചന. അതേസമയം, ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ മൂന്നാം […]

Read More

സംസ്ഥാനത്തെ ലോക്ഡൗണില്‍ ഘട്ടം ഘട്ടമായി കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കും; ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ ലോക്ഡൗണില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ കൊണ്ടുവന്നേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച്‌ ചര്‍ച്ച ചെയ്യും. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് കോവിഡ് കേസുകള്‍ കുറയാന്‍ ഗുണകരമായിട്ടുണ്ടെന്നാണ് പൊതുവായ വിലയിരുത്തല്‍. എന്നാല്‍ ലോക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കാതെ ഘട്ടംഘട്ടമായി പിന്‍വലിക്കാനാണ് സാധ്യത. മന്ത്രിസഭായോഗത്തില്‍ കൂടുതല്‍ ഇളവുകളും പ്രഖ്യാപിച്ചേക്കും. ഡിസംബറോടെ രാജ്യത്തെ ലോക്ഡൗണ്‍ പൂര്‍ണ്ണമായും പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ നിരക്കില്‍ കുറവ് വന്നതിനെ തുടര്‍ന്നാണ് ഇത്. ഡിസംബറോടെ […]

Read More

സംസ്ഥാനത്ത് ലോക്ഡൗണ്‍ മെയ് 30വരെ നീട്ടി; മലപ്പുറത്ത് ഒഴികെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്ന്ന് സംസ്ഥാനത്ത് സമ്ബൂര്ണ ലോക്ഡൗണ് മെയ് 30വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയന്. ട്രിപ്പിള് ലോക്ഡൗണ് ഏര്പ്പെടുത്തിയ ജില്ലകളില് മലപ്പുറം ഒഴികെ കോവിഡ് ടിപിആര് (ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്) 25 ശതമാനത്തിന് താഴെയാകുകയും, ആക്ടീവ് കേസുകള് കുറയുകയും ചെയ്തു. അത് പരിഗണിച്ച്‌ എറണാകുളം, തൃശൂര്, തിരുവനന്തപുരം ജില്ലകളില് ശനിയാഴ്ച രാവിലെ മുതല് ട്രിപ്പിള് ലോക്ഡൗണ് ഒഴിവാക്കും. മലപ്പുറം ഒഴിച്ച്‌ എല്ലാ ജില്ലകളിലും ലോക്ഡൗണ് ഇന്നത്തെ നിലയില് തുടരുമെന്നും മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് അറിയിച്ചു. മലപ്പുറത്ത് […]

Read More

11 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴ; 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്; ജാഗ്രത നിര്‍ദ്ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: ഞായറാഴ്ച വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ഇന്ന് മലപ്പുറം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നി ജില്ലകളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 ാാ മുതല്‍ 115.5 ാാ വരെ […]

Read More

പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച്‌ ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതിക്കായി ലുക്‌ഔട് നോടീസ് പുറത്തിറക്കി

കൊച്ചി: പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച്‌ ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതി ആലപ്പുഴ നൂറനാട് സ്വദേശിയായ ബാബുക്കുട്ടനായി ലുക്‌ഔട് നോടീസ് പുറത്തിറക്കി. കേസ് അന്വേഷിക്കുന്ന റെയില്‍വേ പൊലീസാണ് നോടീസ് ഇറക്കിയത്. കോട്ടയം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ച്‌ തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. പ്രതി ഉടന്‍ പിടിയിലാകുമെന്ന് റെയില്‍വേ പൊലീസ് സൂപ്രണ്ട് എസ് രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതി കേരളം കടക്കാനുള്ള സാധ്യത കുറവാണ്. രണ്ട് ഡി വൈ എസ് പിമാരടങ്ങുന്ന ഇരുപതംഗ സംഘമാണ് പ്രതിക്കായി തെരച്ചില്‍ നടത്തുന്നത് എന്നും […]

Read More

വനിതാ ദന്തഡോക്ടറെ ക്ലിനിക്കില്‍ എത്തി കുത്തിക്കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍

തൃശൂര്‍: വനിതാ ദന്തഡോക്ടറെ ക്ലിനിക്കില്‍ എത്തി കുത്തിക്കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍. കൂത്താട്ടുകുളത്തിനു സമീപം പാലക്കുഴ മൂങ്ങാംകുന്ന് വലിയകുളങ്ങരയില്‍ കെ.എസ്.ജോസിന്റെയും ഷെര്‍ലിയുടെയും മകള്‍ ഡോ. സോനയെ ക്ലിനിക്കിലെത്തി കുത്തിക്കൊന്ന കേസിലെ പ്രതി മഹേഷിനെയാണ് ചോറ്റാനിക്കരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി ചോറ്റാനിക്കരയില്‍ താമസിക്കുന്ന മഹേഷിനെ ഇന്നലെ ഏറെ നേരമായിട്ടും പുറത്തു കാണാത്തതിനാല്‍ ലോഡ്ജ് ജീവനക്കാരന്‍ പൊലീസിനെ വിളിച്ചുവരുത്തി മുറി തുറന്നപ്പോഴാണു ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കൊലപാതകക്കേസില്‍ അറസ്റ്റിലായിരുന്ന മഹേഷിനു ഹൈക്കോടതി […]

Read More

വളാഞ്ചേരിയില്‍ 21കാരിയെ കുഴിച്ചിട്ട സംഭവം: പ്രതിയെ സ്ഥലത്തെത്തിച്ച്‌ തെളിവെടുത്തു; മൃതദേഹം പുറത്തെടുത്തു

മലപ്പുറം: വളാഞ്ചേരിയില്‍ 21കാരിയെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി അന്‍വറിനെ സംഭവസ്ഥലത്ത് എത്തിച്ച്‌ തെളിവെടുത്തു. രാവിലെ ഒമ്ബതു മണിയോടെ മൃതദേഹം കുഴിച്ചിട്ട തെങ്ങിന്‍ തോപ്പില്‍ പ്രതിയെ എത്തിച്ചാണ് പൊലീസ് പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. കനത്ത പൊലീസ് സുരക്ഷയിലാണ് പ്രതിയെ സ്ഥലത്ത് എത്തിച്ചത്. മണ്ണിനുള്ളില്‍ നിന്ന് മൃതദേഹാവിശിഷ്ടങ്ങള്‍ പുറത്തെടുത്തു. ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു. 40 ദിവസം മുമ്ബ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ആതവനാട് കഞ്ഞിപ്പുര ചോറ്റൂര്‍ കിഴുകപറമ്ബാട്ട് കബീറിന്‍റെ മകള്‍ […]

Read More