പിഎസ്‌സി ക്രമക്കേട്: ചെയര്‍മാനെതിരെ നടപടിക്ക് നീക്കവുമായി ഗവർണർ
കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) പരീക്ഷാ ക്രമക്കേടുകളിൽ ഭരണഘടനാപരമായ അസാധാരണ നടപടികളിലേക്ക് കടന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. സംസ്ഥാനത്ത് വിവാദമായ പിഎസ്‌സി പരീക്ഷാ തട്ടിപ്പുകളിലും നിയമന അഴിമതികളിലും ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രപതിയുടെ അനുമതി തേടാനുള്ള നീക്കത്തിലാണ് രാജ്ഭവൻ. കഴിഞ്ഞ ദിവസങ്ങളിൽ പിഎസ്‌സി പരീക്ഷാ തിരിമറികളുമായി ബന്ധപ്പെട്ട് നൂറിലധികം പരാതികൾ ലഭിച്ചതിനെ തുടർന്ന് ഗവർണർ നേരിട്ട് ഇടപെടലുകൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ പിഎസ്‌സി സെക്രട്ടറിയെയും സംസ്ഥാന […]