കെപിസിസിയെ അനുസരിക്കാന്‍ കെ.വി. തോമസിനോട് സോണിയ ഗാന്ധി
ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കെപിസിസിയുടെ നിര്‍ദേശം പാലിക്കണമെന്ന് സോണിയ ഗാന്ധി.ഇക്കാര്യത്തില്‍ പുനഃപരിശോധനയില്ലെന്നും സോണിയ ഗാന്ധി കെ.വി. തോമസിനെ അറിയിച്ചു. സിപിഎമ്മിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് പ്രത്യേക തീരുമാനമൊന്നും എടുക്കില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കെ.വി. തോമസ് പങ്കെടുക്കുമെന്നാണ് കരുതുന്നതെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ സെമിനാറില്‍ പങ്കെടുക്കാന്‍ സോണിയ ഗാന്ധിയുടെ അനുമതി തേടിയെന്ന് കെ.വി. […]