Blog Post

Karanavars > News > latest news > കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ച്‌ തമിഴ്നാട്

കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ച്‌ തമിഴ്നാട്

ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ച്‌ ആരോഗ്യവകുപ്പ്. കോവിഡ് വ്യാപനം ആരംഭിച്ച 2020 മാര്‍ച്ചില്‍ ഏര്‍പ്പെടുത്തിയ മാസ്‌ക്ക്, സാമൂഹിക അകലം, കൈകഴുകല്‍ തുടങ്ങിയ നിബന്ധനകളാണ് പിന്‍വലിച്ചത്.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുവെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ തുടര്‍ന്നും ബോധവത്കരിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

അതേസമയം, ചൈനയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 13,146 പേര്‍ക്കാണ് ഞായറാഴ്ച പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 2020 ഫെബ്രുവരിക്കു ശേഷമുണ്ടായ ഏറ്റവും വലിയ കണക്കാണിത്.

Leave a comment

Your email address will not be published. Required fields are marked *