എന്താണ് മസ്‌കിൻ്റെ കളി?; ഇറാൻ സ്ഥാനപതിയുമായി രഹസ്യ കൂടിക്കാഴ്‌ച നടത്തി
ന്യൂയോർക്ക്. വരാനിരിക്കുന്ന ട്രംപ് ഭരണകൂടത്തിലെ ഏറ്റവും ശക്തനായി ഉയർന്നിരിക്കുന്ന വ്യവസായി ഇലോൺ മസ്ക‌്, ഐക്യരാഷ്ട്രസഭയിലെ ഇറാൻ സ്ഥാനപതിയുമായി കൂടിക്കാഴ്‌ച നടത്തി. ന്യൂയോർക്കിൽ വെച്ച് അംബാസഡർ ആമിർ സഈദ് ഇറവാനിയുമായിട്ടായിരുന്നു കൂടിക്കാഴ്ച. രഹസ്യ സ്ഥലത്ത് നടന്ന കൂടിക്കാഴ്‌ച, ഒരു മണിക്കൂറിലധികം നീണ്ടു.ഇറാനും അമേരിക്കയും തമ്മിലെ സംഘർഷം എങ്ങനെ ഇല്ലാതാക്കാം എന്നതിനെക്കുറിച്ചുള്ള ചർച്ചയായിരുന്നെന്നാണ് രണ്ട് ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. കൂടിക്കാഴ്‌ച പോസിറ്റീവായിരുന്നെന്നും ഉദ്യോഗസ്ഥർ പറയുന്നു,എന്നാൽ, വാർത്തയെക്കുറിച്ച് മസ്‌ക് പ്രതികരിക്കാൻ തയാറായിട്ടില്ല. മാത്രമല്ല, സംഭവിച്ചതോ നടക്കാത്തതോ […]