Blog Post

Karanavars > News >

ട്രെയിനില്‍ നിന്ന് വിലങ്ങുമായി ചാടി; ബംഗ്ലാദേശ് സ്വദേശിയായ കൊടും കുറ്റവാളി പിടിയില്‍

ഷൊര്‍ണൂര്‍: ട്രെയിനില്‍ നിന്ന് വിലങ്ങുമായി ചാടിപ്പോയ ബംഗ്ലാദേശ് സ്വദേശിയായ കൊടും കുറ്റവാളി പിടിയില്‍. കാക്കനാട് ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ഇയാള്‍ ട്രെയിനില്‍ നിന്ന് വിലങ്ങുമായി ചാടിപ്പോയത്. ബംഗ്ലാദേശ് സ്വദേശിയായ മാണിക് മാസ്റ്ററാണ് ഏറനാട് എക്സ്പ്രസില്‍ നിന്ന് ഭാരതപ്പുഴക്ക് സമീപത്ത് നിന്ന് ചാടിപ്പോയത്. ഷൊര്‍ണൂര്‍ സ്റ്റേഷനോട് അടുത്ത് എത്തുന്നതിന് ഇടയിലായിരുന്നു ഇയാള്‍ ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടത്. കണ്ണൂരില്‍ മാതൃഭൂമി ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രനെ ആക്രമിച്ച്‌ മോഷണം നടത്തിയ കേസിലും പ്രതിയാണ് മാണിക്ക്. ഡല്‍ഹി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഈ ഗ്യാങ്ങിന് […]

Read More

ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞത് സംഭവിക്കാന്‍ പാടില്ലാത്ത നടപടി:സ്പീക്കര്‍

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞത് സംഭവിക്കാന്‍ പാടില്ലാത്ത നടപടിയെന്ന് എന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. പ്രതിപക്ഷത്തിനെതിരെ നടപടിയെടുക്കണമോ എന്ന കാര്യം ആലോചിച്ചിട്ടില്ല. പ്രതിപക്ഷാംഗങ്ങളെ വാച്ച്‌ ആന്‍ഡ് വാര്‍ഡ് കൈയേറ്റം ചെയ്തതായി പരാതി ലഭിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു. പ്രതിപക്ഷത്തിന്റെ പരാതി പരിശോധിക്കും. ബലംപ്രയോഗം കൂടാതെ ഗവര്‍ണര്‍ ഉള്‍പ്പടെയുളളവര്‍ക്ക് വഴിയൊരുക്കാനുള്ള നിര്‍ദേശമാണ് വാച്ച്‌ ആന്‍ഡ് വാര്‍ഡിന് നല്‍കിയിരുന്നത്. മന്ത്രിസഭ അംഗീകരിച്ച പോളിസിയാണ് ഗവര്‍ണര്‍ സഭയെ അറിയിക്കുന്നത്. അതിന് മാറ്റം വരുത്താന്‍ മുന്‍കാലങ്ങളിലെ ഗവര്‍ണര്‍മാരും തയ്യാറായിട്ടില്ല. ഇപ്പോഴത്തെ ഗവര്‍ണറും തയ്യാറായിട്ടില്ല. […]

Read More

ഭാരതത്തിന്റെ ഹൃദയം തകര്‍ന്ന ഓര്‍മപ്പെടുത്തല്‍; മഹാത്മാ ഗാന്ധിയുടെ 72ാം രക്തസാക്ഷി ദിനം

ജനുവരി 30 ഭാരതത്തിന്റെ ഹൃദയം തകര്‍ന്ന ഓര്‍മപ്പെടുത്തല്‍ ദിനമായാണ് ചരിത്രത്താളുകളുകളില്‍ കുറിച്ചത്.ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്ന മഹാത്മാഗാന്ധിയെ നാഥുറാം വിനായക് ഗോഡ്‌സെ ഇല്ലാതാക്കിയ ദിനം. ഗാന്ധിജിയുടെ രക്തസാക്ഷി ദിനം. 72ാം രക്തസാക്ഷി ദിനത്തില്‍ എത്തിനില്‍ക്കുമ്ബോഴും മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത രാഷ്ട്രപിതാവിന്റെ സ്ഥാനം ഇന്നും മഹാത്മാഗാന്ധിജിയുടെ പേരില്‍ സ്വന്തം. സത്യം, അഹിംസ എന്നീ തത്വങ്ങളില്‍ അടിയുറച്ച്‌ വിശ്വസിച്ച്‌, അതിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാ ഗാന്ധിയുടേത്. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര […]

Read More

ഭര്‍ത്താവ് ഗള്‍ഫിലായ 30കാരിക്ക് 23 കാരനുമായി അവിഹിത ബന്ധം; മൂക്ക് മുറിച്ചെടുത്ത് നാട്ടുകാര്‍

അയോധ്യ: അവിഹിതബന്ധം തുടര്‍ന്ന യുവാവിന്റെയും യുവതിയുടെയും മൂക്ക് മുറിച്ചെടുത്ത് നാട്ടുകാര്‍. അയോധ്യജില്ലയിലെ കാന്ദ്പിപ്ര ഗ്രാമത്തിലെ നാട്ടുകാരാണ് അവിഹിത ബന്ധം തുടര്‍ന്ന പങ്കാളികളുടെ മൂക്ക് മുറിച്ചെടുത്തത്. ചൊവ്വാഴ്ചയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ പങ്കാളികള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില വീണ്ടെടുത്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ചൊവ്വാഴ്ചയാണ് കാമുകന്‍ യുവതിയുടെ വീട്ടിലെത്തിയത്. ഇരുവരെയും ഭര്‍ത്താവിന്റെ പിതാവും ബന്ധുക്കളും കൈയോടെ പിടികൂടുകയായിരുന്നു. ഇരുവരെയും പിടികൂടിയ ശേഷം രണ്ട് തൂണുകളില്‍ പിടിച്ചുകെട്ടുകയും ശേഷം ബന്ധുക്കള്‍ ഇവരുടെ മൂക്ക് അറുത്തെടുക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവരെ പൊലിസിന് […]

Read More

ചുറ്റും സുന്ദരിമാരായ പെണ്‍കുട്ടികള്‍ വേണമെന്ന് നിര്‍ബന്ധം; അമാവാസി നാളുകളില്‍ വശീകരണനിലയാവാന്‍ പ്രത്യേക മരുന്ന്, ആശ്രമത്തില്‍ നടക്കുന്നത് കേട്ടാലറയ്ക്കുന്ന സംഭവങ്ങള്‍; നിത്യാനന്ദയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശിഷ്യന്‍

ചെന്നൈ: സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി നിത്യാനന്ദയുടെ ശിഷ്യനായിരുന്ന വിജയകുമാര്‍ രംഗത്ത്. രാജ്യം വിട്ട് പോയെന്ന് പറയുന്ന നിത്യാനന്ദ ഫേസ്ബുക്ക്, വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ സജീവമാണെന്നും വേണ്ട വിധത്തില്‍ ആശ്രമം പരിശോധിച്ചാല്‍ ഒരുപക്ഷേ നിത്യാനന്ദയെ കണ്ടെത്താന്‍ കഴിയുമെന്നും ശിഷ്യന്‍ പറഞ്ഞു. കലൈഞ്ജര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് വിജയകുമാര്‍ ഇക്കാര്യം പറഞ്ഞത്. കുറച്ച്‌ സംസാരിക്കുമ്ബോഴേക്കും ആരെയും മയക്കിയെടുക്കാന്‍ കഴിയുന്ന സ്വഭാവമാണ് നിത്യാനന്ദയുടേത്. താനും ഇത്തരം നിത്യാനന്ദയുടെ സംസാരങ്ങളില്‍ വിശ്വസിച്ചാണ് ആശ്രമത്തില്‍ ചേര്‍ന്നതെന്നും ചെയ്യുന്ന തെറ്റുകള്‍ പോലും സത്യമാണെന്ന് […]

Read More

ആറു മാസം വരെ അബോര്‍ഷന് അനുമതി; നിയമം പരിഷ്‌കരിക്കാന്‍ കേന്ദ്രം, മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: ഗര്‍ഭച്ഛിദ്രം നടത്താനുള്ള അനുവദനീയമായ കാലയളവ് 24 ആഴ്ചയായി ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. നിലവില്‍ ഇത് 20 ആഴ്ചയാണ്. മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന ബില്‍ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. അഞ്ചു മാസം വരെ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കുന്ന, 1971ല്‍ പാസാക്കിയ നിയമമാണ് രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ളത്. ആരോഗ്യപരമായ കാരണങ്ങളാലടക്കം കുട്ടിയുടെ വളര്‍ച്ചയില്‍ എന്തെങ്കിലും പാകപ്പിഴ കണ്ടെത്തിയാല്‍, അഞ്ച് മാസം കഴിഞ്ഞിട്ടാണ് അത് കണ്ടെത്തുന്നതെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ നിലവിലെ നിയമപ്രകാരം കഴിയില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിനൊപ്പം, പുരോഗമനപരമായ നിലപാടിന്റെ […]

Read More

മോഡിയുടെ കഠിനപ്രയത്‌നം ആകര്‍ഷിച്ചു; ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ബിജെപിയില്‍ ചേര്‍ന്നു; ഇനി കളി ബിജെപി കോര്‍ട്ടില്‍

ന്യൂഡല്‍ഹി: പ്രശസ്ത ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ വെച്ചാണ് സൈന ബിജെപിയുടെ അംഗത്വം സ്വീകരിച്ചത്. ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും പിന്തുണച്ചുകൊണ്ടുള്ള സൈനയുടെ ട്വീറ്റുകള്‍ അടുത്തിടെ ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെ സൈന ബിജെപിയിലേക്ക് ചേക്കേറുമെന്ന് വാര്‍ത്തകളും പരന്നിരുന്നു. ഇതെല്ലാം ശരിവെച്ചുകൊണ്ടാണ് സൈന ഇപ്പോള്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചിരിക്കുന്നത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ബിജെപിയുടെ നീക്കം. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കായികമേഖലയിലുള്ള സംഭാവനയും മോഡിയുടെ കഠിനപ്രയത്‌നവുമാണ് തന്നെ ബിജെപിയില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന് […]

Read More

ഐ.പി.എല്‍ ഓള്‍ സ്റ്റാര്‍ മത്സരം വരുന്നു; കോലിയും രോഹിത്തും ധോനിയും ഒന്നിച്ച്‌ കളിച്ചേക്കും

ന്യൂഡല്‍ഹി: മാര്‍ച്ച്‌ 29-ന് ആരംഭിക്കുന്ന 2020 ഐ.പി.എല്‍ സീസണിന് മുന്നോടിയായി ഓള്‍ സ്റ്റാര്‍ മത്സരം നടത്താന്‍ നീക്കം. എന്‍.ബി.എയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഐ.പി.എല്‍ ഭരണസമിതി ഇത്തരമൊരു നീക്കത്തിന് തയ്യാറെടുക്കുന്നത്. ഐ.പി.എല്ലിലെ വിവിധ മേഘലകളിലുള്ള ടീമുകളെ രണ്ടു വിഭാഗങ്ങളായി തിരിച്ചായിരിക്കും മത്സരം. ഐ.പി.എല്ലിലെ വടക്കു കിഴക്കന്‍ മേഖലയിലെ ടീമുകളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ്, ടീമുകളില്‍ നിന്നാകും ഒരു ടീം രൂപീകരിക്കുക. തെക്കു പടിഞ്ഞാറന്‍ മേഖലയിലെ ടീമുകളായ ചെന്നൈ സൂപ്പര്‍ […]

Read More

യു.എ.ഇയില്‍ ആദ്യ കൊറോണ വൈറസ് സ്ഥിരീകരിച്ചു, അതീവജാഗ്രതയില്‍ ആരോഗ്യമന്ത്രാലയം

ന്യൂ‌ഡല്‍ഹി: യു.എ.ഇയില്‍ ആദ്യ കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ചൈനീസ് നഗരമായ വുഹാനില്‍ നിന്നെത്തിയ കുടുംബത്തിനാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതര്‍ നിലവില്‍ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ പ‌ൗരന്മാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനാവശ്യമായ നടപടികള്‍ ആരോഗ്യമന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ചൈനീസ് നഗരമായ വുഹാനില്‍ കൊറോണ വൈറസ് ബാധിച്ച്‌ 132 പേര്‍ മരിച്ചിരുന്നു. കൊറോണ വൈറസ് ശക്തിപ്പെടുന്നതിന്റെ […]

Read More

നിര്‍ഭയ കേസ്; മുകേഷ് സിംഗ് സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് പ്രതി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ദയാഹര്‍ജി നിരസിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജയിലില്‍ ആക്രമിക്കപ്പെട്ടു എന്നതിന് തെളിവില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ദയാഹര്‍ജിയില്‍ വിശദമായ പരിശോധന ഇല്ലാതെയാണ് രാഷ്ട്രപതി തീരുമാനം എടുത്തതെന്നാണ് പ്രതി ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി ഒന്നിന് […]

Read More