Blog Post

Karanavars > News >

നിര്‍ണായക സാക്ഷിമൊഴി; ദിലീപിന്റെ ഫോണ്‍ മഞ്ജു ആലുവാപ്പുഴയില്‍ എറിഞ്ഞു

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളുണ്ടായിരുന്ന നടന്‍ ദിലീപിന്റെ ഫോണ്‍ മുന്‍ ഭാര്യ മഞ്ജു വാരിയര്‍ ആലുവാപ്പുഴയിലേക്കു വലിച്ചെറിഞ്ഞതായി സാക്ഷിമൊഴി.മൊഴികളില്‍ വ്യക്തത വരുത്താന്‍ അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. കേസന്വേഷണത്തില്‍ വഴിത്തിരിവാകുന്ന സാക്ഷിമൊഴിയാണിത്. പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഈ ഫോണിലുണ്ടായിരുന്നു. ഇവ കണ്ട മഞ്ജു വാരിയര്‍ അപ്പോള്‍ തോന്നിയ ദേഷ്യത്തില്‍ ഫോണ്‍ വീടിനു സമീപത്തെ പുഴയിലേക്ക് എറിഞ്ഞെന്നുമാണ് സാക്ഷിമൊഴി. ഫോണില്‍ കണ്ട കാര്യങ്ങളുടെ […]

Read More

വാളയാര്‍ പെണ്‍കുട്ടികള്‍ക്കെതിരെ മോശം പരാമര്‍ശം; മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കേസ്, നടപടി അമ്മയുടെ പരാതിയില്‍

പാലക്കാട്: വാളയാര്‍ കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കേസ്. എസ്.പി എം.ജെ സോജനെതിരെയാണ് കോടതി സ്വമേധയാ കേസ് എടുത്തിരിക്കുന്നത്.പാലക്കാട് പോക്‌സോ കോടതിയുടേതാണ് നടപടി.വാളയാര്‍ പെണ്‍കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സോജന്‍ മോശം പരാമര്‍ശം നടത്തിയെന്നാണ് പരാതി. പെണ്‍കുട്ടികളുടെ അമ്മയാണ് പരാതിക്കാരി. ലൈംഗിക ചൂഷണത്തിന് ഇരയായതിന് കുട്ടികളും കാരണക്കാരാണെന്ന തരത്തിലുള്ള പ്രതികരണമായിരുന്നു സോജന്‍ നടത്തിയത്. പെണ്‍കുട്ടികള്‍ ‌പീഡനം ആസ്വദിച്ചിരുന്നുവെന്ന തരത്തില്‍ അദ്ദേഹം മാദ്ധ്യമങ്ങളില്‍ സംസാരിച്ചുവെന്നാണ് അമ്മ പരാതിയില്‍ പറയുന്നത്.

Read More

‘ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങും, പുറത്താക്കുമെങ്കില്‍ പുറത്താക്കട്ടെ’; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച്‌ കെ.വി. തോമസ്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്. വ്യാഴാഴ്ച മുഖ്യമന്ത്രി നടത്തുന്ന ഇടതുമുന്നണി പ്രചാരണ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാന്‍ കോണ്‍ഗ്രസുകാരനാണ്. എക്കാലവും കോണ്‍ഗ്രസുകാരനായിരിക്കും. അതൊരു ചട്ടക്കൂടു മാത്രമല്ല. അതിന് വലിയ കാഴ്ചപ്പാടുണ്ട്. ചരിത്രമുണ്ട്. ഞാന്‍ മാത്രമാണോ ഇങ്ങനെ ഒരു സമീപനമെടുത്തിട്ടുള്ളത്. കെ. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടു പോയില്ലേ? കോണ്‍ഗ്രസിനെതിരായി പ്രചാരണം നടത്തിയില്ലേ. […]

Read More

രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്തു; ചരിത്ര വിധിയുമായി സുപ്രീം കോടതി

ന്യൂഡെല്‍ഹി: രാജ്യദ്രോഹക്കുറ്റം സുപിംകോടതി സ്റ്റേ ചെയ്തു. 124 എ വകുപ്പ് പ്രകാരം ഇനി എഫ്‌ഐആര്‍ എടുക്കരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കി.പുനപരിശോധന കഴിയുന്നതുവരെ ഈ വകുപ്പില്‍ കേന്ദ്രവും സംസ്ഥാനങ്ങളും കേസെടുക്കരുത്.ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് നിര്‍ണായക നിലപാട് എടുത്തത്. ജയിലില്‍ ഉള്ളവര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. 162 വര്‍ഷമായി തുടരുന്ന നിയമമാണ് ആദ്യമായി സ്റ്റേ ചെയ്യുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് 13,000 കേസുകളില്‍ നിന്നായി 800 പേര്‍ ജയിലില്‍ കഴിയുന്നുണ്ട്.രാജ്യദ്രോഹക്കുറ്റം ചുമത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ […]

Read More

ശ്രീലങ്കയിലെ നേതാക്കളും കുടുംബവും ഇന്ത്യയില്‍ അഭയം തേടിയെന്ന വാര്‍ത്ത നിഷേധിച്ച്‌ ഇന്ത്യന്‍ ഹൈകമീഷന്‍

കൊളംബോ: ശ്രീലങ്കയിലെ ചില രാഷ്ട്രീയക്കാരും കുടുംബവും ഇന്ത്യയില്‍ അഭയം തേടിയെന്ന വാര്‍ത്ത കൊളംബോയിലെ ഇന്ത്യന്‍ ഹൈകമീഷന്‍ തള്ളികളഞ്ഞു.സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇത്തരം വാര്‍ത്തകള്‍ കയമ്ബില്ലാത്തതാണെന്ന് കമീഷന്‍ പറഞ്ഞു. “ശ്രീലങ്കയിലെ ചില രാഷ്ട്രീയ നേതാക്കളും അവരുടെ കുടുംബവും ഇന്ത്യയിലേക്ക് പാലായനം ചെയ്തിട്ടുണ്ടെന്ന തരത്തില്‍ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും കള്ള പ്രചരണങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് വസ്തുത വിരുദ്ധമാണ്. ഹൈകമീഷന്‍ ഇത്തരം വാര്‍ത്തകള്‍ ശക്തമായി നിഷേധിക്കുന്നു“- ഇന്ത്യന്‍ ഹൈകമീഷന്‍ ട്വീറ്റ് ചെയ്തു. ശ്രീലങ്കയിലെ ജനാധിപത്യത്തിനും സ്ഥിരതക്കും സാമ്ബത്തിക വീണ്ടെടുപ്പിനും പൂര്‍ണ പിന്തുണ […]

Read More

പാത ഇരട്ടിപ്പിക്കല്‍; കോട്ടയം പാതയില്‍ ട്രെയിന്‍ നിയന്ത്രണം നാളെ മുതല്‍ 21 ട്രെയിനുകള്‍ റദ്ദാക്കി

കോട്ടയം: ഏറ്റുമാനൂരിനും ചിങ്ങവനത്തിനും ഇടയില്‍ (എറണാകുളം–കോട്ടയം–കായംകുളം സെക്ഷന്‍) പാത ഇരട്ടിപ്പിക്കല്‍ നടപടികളുമായി ബന്ധപ്പെട്ട് ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.വ്യാഴാഴ്ച (12) മുതല്‍ 28 വരെയാണ് നിയന്ത്രണം നടപാക്കുക. 20 മുതല്‍ 29 വരെ വിവിധ ദിവസങ്ങളിലായി ഐലന്‍ഡ് എക്സ്പ്രസ്, പരശുറാം, ജനശതാബ്ദി, വേണാട് എന്നിവ ഉള്‍പ്പെടെ 21 ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയ ട്രെയിനുകള്‍ അറിയാം പൂര്‍ണമായും റദ്ദാക്കിയവ 1.12623 എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ മെയില്‍ 23 മുതല്‍ 27 വരെ (5 ദിവസം) . […]

Read More

തൃക്കാക്കരയിലേക്ക് പ്രത്യേകമായി ക്ഷണിക്കാന്‍ അവിടെ കല്യാണമൊന്നും നടക്കുന്നില്ല; കെവി തോമസിനെ പരിഹസിച്ച്‌ വി.ഡി സതീശന്‍

തിരുവനന്തപുരം: തൃക്കാക്കരയിലെ പ്രചാരണത്തിന് യുഡിഎഫ് വിളിച്ചിട്ടില്ലെന്ന് കെ വി തോമസിന്റെ പരാമര്‍ശത്തെ പരിഹസിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.തൃക്കാക്കരയിലേക്ക് പ്രത്യേകമായി ക്ഷണിക്കാന്‍ അവിടെ കല്യാണമൊന്നും നടക്കുന്നില്ലെന്ന് സതീശന്‍ തുറന്നടിച്ചു. മാധ്യമപ്രവര്‍ത്തകരോടായിരുന്നു കെ.വി തോമസിന്റെ പ്രതികരണം. നേതൃത്വം ഒരുകാര്യവും തന്നോട് പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമയുമായി നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷേ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ഉമയുമായി സംസാരിച്ചിട്ടില്ലെന്ന് പറഞ്ഞ കെ.വി തോമസ് തന്റെ നിലപാട് ഇന്ന് പറയുമെന്നും ചാനലുകളോട് വ്യക്തമാക്കി. രാവിലെ […]

Read More

തിരുവനന്തപുരത്ത് ഏഴാം ക്ലാസുകാരിയെ ഗര്‍ഭിണിയാക്കി: പിതാവിന് 106 വര്‍ഷം കഠിനതടവ്

നെയ്യാറ്റിന്‍കര : ഏഴാം ക്ലാസുകാരിയായ മകളെ ഗര്‍ഭിണിയാക്കിയ പിതാവിന് 106 വര്‍ഷം കഠിന തടവും 17 ലക്ഷം രൂപ പിഴയും വിധിച്ചു.2017ല്‍ ആയിരുന്നു സംഭവം . കുട്ടി പ്രസവിച്ചതിനെ തുടര്‍ന്നു ഡിഎന്‍എ പരിശോധനയിലും പിതൃത്വം ശാസ്ത്രീയമായി തെളിഞ്ഞു. ടാപ്പിങ് തൊഴിലാളിയായ പ്രതി ഭാര്യ അറിയാതെ കുട്ടിയെ നിരന്തരം പീഡിപ്പിച്ചതായും പുറത്തു പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയതായും കോടതി കണ്ടെത്തി. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. പൊലീസില്‍ അറിയിക്കാന്‍ ഡോക്ടര്‍ നിര്‍ദേശം നല്‍കിയെങ്കിലും […]

Read More

‘നട്ടു നനച്ച്‌ വളര്‍ത്തി കഞ്ചാവ്’: കൊച്ചി മെട്രോ പില്ലറുകള്‍ക്കിടയിലെ ചെടികള്‍ക്കിടയില്‍ കഞ്ചാവ് ചെടി കണ്ടെത്തി

കൊച്ചി: പാലാരിവട്ടത്ത് കൊച്ചി മെട്രോയുടെ പില്ലറുകള്‍ക്കിടയില്‍ കഞ്ചാവ് ചെടി കണ്ടെത്തി. ട്രാഫിക് സിഗ്നലിന് സമീപം 516, 517 പില്ലറുകള്‍ക്കിടയിലാണ് കഞ്ചാവ് ചെടി വളര്‍ന്നു നില്‍ക്കുന്നതായി കണ്ടെത്തിയത്.എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍, മറ്റ് ചെടികള്‍ക്കൊപ്പം വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടി കണ്ടെത്തുകയായിരുന്നു. പില്ലറുകള്‍ക്കിടയില്‍ ചെടികള്‍ വെച്ച്‌ പിടിപ്പിച്ച്‌ പരിപാലിക്കാന്‍, കൊച്ചി മെട്രോ റെയില്‍ അനുവദിച്ചിട്ടുള്ള സ്ഥലമാണിത്. കണ്ടെത്തിയ കഞ്ചാവ് ചെടിയ്ക്ക് 130 സെന്റീ മീറ്ററോളം ഉയരവും 31 ശിഖരങ്ങളുമാണ് ഉള്ളതെന്നും ഇതിന്, ഏകദേശം […]

Read More

നെയ്യാറ്റിന്‍കരയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് കടയിലേക്ക് ഇടിച്ചുകയറി; മുപ്പതോളം പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര വെടിവച്ചാന്‍ കോവിലില്‍ കെ.എസ്.ആര്‍.ടി.സി. ബസ് കടയിലേക്ക് ഇടിച്ചുകയറി മുപ്പതോളം പേര്‍ക്ക് പരിക്ക്.വെടിവച്ചാന്‍ കോവില്‍ പാലേര്‍ക്കുഴിയിലാണ് സംഭവം ഉണ്ടായത്. തിരുവനന്തപുരത്തുനിന്ന് നാഗര്‍കോവിലിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കട അവധിയായിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

Read More